തെക്കൻ ലെബനനെ ഗാസ പോലെയാക്കും: ഇസ്രയേലിന്‍റെ പുതിയ കൊലവിളി

പലസ്തീനിലെ ഗാസയെ തകർത്തതു പോലെ ലെബനനിലെ ബെയ്റൂട്ട് നഗരവും തകർത്തു കളയുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു
benjamin netanyahu
benjamin netanyahu
Updated on

ടെൽ അവിവ്: പലസ്തീനിലെ ഗാസയെ തകർത്തതു പോലെ ലെബനനിലെ ബെയ്റൂട്ട് നഗരവും തകർത്തു കളയുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ള ഭീകര സംഘടനയെ ലക്ഷ്യമിട്ടാണ് പ്രസ്താവന.

''ഇസ്രയേലിനോട് യുദ്ധം ചെയ്യാനാണ് ഹമാസ് തീരുമാനിക്കുന്നതെങ്കിൽ, തെക്കൻ ലെബനൻ ഇവിടെനിന്ന് അധികം ദൂരെയല്ലെന്ന് ഓർക്കുക. ബെയ്റൂട്ടിനു വരാൻ പോകുന്നത് ഗാസയുടെയും ഖാൻ യൂനിസിന്‍റെയും ഗതി തന്നെയായിരിക്കും'', നെതന്യാഹു പറഞ്ഞു.

ഇസ്രയേൽ സൈന്യത്തിന്‍റെ വടക്കൻ കമാൻഡിൽ നടത്തിയ സന്ദർശനത്തിലാണ് നെതന്യാഹുവിന്‍റെ കൊലവിളി. ഹമാസുമായി ഇസ്രയേൽ നടത്തിവരുന്ന യുദ്ധത്തിൽ ഹിസ്ബുള്ളയുടെ ഇടപെടൽ ഉണ്ടാകാതിരിക്കാനുള്ള ദൗത്യം വടക്കൻ കമാൻഡിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

ഗാസയിൽ ഏറ്റുമുട്ടൽ രൂക്ഷമായിരുന്ന സമയത്തു തന്നെ ഹമാസിനോട് ഹിസ്ബുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.