തെക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 71 പേർ കൊല്ലപ്പെട്ടു, 289 പേർക്ക് പരുക്ക്

അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രായേൽ സൈന്യം പ്രദേശത്ത് വർഷിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു
israeli air raids on al mawasi kill at least 71
തെക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം
Updated on

റാഫ: തെക്കൻ ഗാസയിലെ സുരക്ഷിത മേഖലയിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം. ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ 71 പേർ കൊല്ലപ്പെടുകയും 289 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

പലസ്തീൻകാരുടെ താത്കാലിക കൂരകളും വാട്ടർ ഡിസ്റ്റിലേഷൻ യൂണിറ്റും ലക്ഷ്യംവെച്ചാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നും ഗാസ സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രായേൽ സൈന്യം പ്രദേശത്ത് വർഷിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ നാസർ, കുവൈത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.