ബെയ്റൂട്ടിൽ വീണ്ടും ഇസ്രയേലിന്‍റെ വ്യോമാക്രമണം; 22 മരണം, 117 പേർക്ക് പരുക്ക്

ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം
Israeli strike on Beirut kills 22
ബെയ്റൂട്ടിൽ വീണ്ടും ഇസ്രയേലിന്‍റെ വ്യോമാക്രമണം; 22 മരണം
Updated on

ബെയ്റൂട്ട്: ലബനന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും ഇസ്രയേലിന്‍റെ വ്യോമാക്രമണം. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 22 പേർ മരിച്ചു. 117 പേർക്ക് പരുക്കേറ്റു. ബെയ്റൂട്ടിന്‍റെ തെക്കൻ പ്രദേശത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.

അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ 3 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു.

കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടാതെ വ്യാഴാഴ്ച തെക്കൻ ലബനനിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ രണ്ടു യുഎൻ സമാധാന സേനാംഗങ്ങൾക്കു പരിക്കേറ്റിരുന്നു. റാസ് നക്കൗരയിലെ യുഎൻ സമാധാനസേനാ ആസ്ഥാനവും ഇസ്രേലി സേന ആക്രമിച്ചു. സമാധാനസേനാംഗങ്ങളുടെ ബങ്കറിനു നേർക്കായിരുന്നു ആക്രമണം. സമാധാനസേനയ്ക്കു നേർക്കുള്ള ആക്രമണം അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഎൻ സേന പ്രസ്താവന ഇറക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.