റോമൻ കാലഘട്ടത്തിലെ മോതിരവുമായി ഇസ്രയേലി ബാലൻ| Video

ആദ്യം അതൊരു യോദ്ധാവിന്‍റേത് ആണെന്നാണ് താൻ കരുതിയതെന്ന് യെയ്ർ പറയുന്നു

ആയിരത്തെണ്ണൂറുവർഷം പഴക്കമുള്ള ഒരു മോതിരം ലഭിച്ചിരിക്കുകയാണ് വടക്കൻ ഇസ്രയേലിലുള്ള ഒരു പതിമൂന്നുകാരന്. റോമൻ കാലഘട്ടത്തിലേതെന്നു തോന്നിപ്പിക്കുന്ന മോതിരത്തിൽ റോമൻ ദേവതയായ മിനർവ ദേവിയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗ്രീക്ക് യുദ്ധ ദേവതയായ അഥീനയെപ്പോലെ ഈ റോമൻ ദേവതയും ശിരോകവചം അണിഞ്ഞാണ് മോതിരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

തന്‍റെ പിതാവിനൊപ്പം നോർത്ത് ഇസ്രയേലിലെ ഹെയ്ഫ പ്രവിശ്യയിലെ കാൽനട യാത്രയ്ക്കിടെയാണ് പതിമൂന്നുകാരനായ യെർ വൈറ്റ്സൺ അത്യപൂർവ പുരാവസ്തുവായ ഈ ചെമ്പുമോതിരം കണ്ടെത്തിയത്.

ഫെയ്ഫ മേഖലയിലെ പൗരാണികമായ ഒരു ക്വാറിയാണ് മൗണ്ട് കാർമൽ. പുരാവസ്തുക്കളോടു താൽപര്യമുള്ള യെയ്ർ പലപ്പോഴും തന്‍റെ പിതാവിനൊപ്പം ഈ മേഖലയിൽ വരികയും കൗതുകകരങ്ങളായ ചെറിയ ഫോസിലുകളും പാറക്കഷണങ്ങളും ശേഖരിക്കുകയും ചെയ്യുമായിരുന്നു. അത്തരമൊരവസരത്തിലാണ് ചെറിയൊരു മോതിരം യെയ്റിന്‍റെ ശ്രദ്ധയിൽ പെട്ടത്.

ചെറിയ പച്ച നിറമുള്ള ആ വസ്തു കഴുകി എടുത്തപ്പോൾ എന്താണെന്നു മനസിലായില്ലെങ്കിലും വീട്ടിലെത്തി കഴുകി ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അതൊരു മോതിരമാണെന്നും അതിലെ ആലേഖന ചിത്രം പഴയതാണെന്നും അവനു മനസിലായത്. ആദ്യം അതൊരു യോദ്ധാവിന്‍റേത് ആണെന്നാണ് താൻ കരുതിയതെന്ന് യെയ്ർ പറയുന്നു.

സംശയം തോന്നിയ ആ കുടുംബം ഇസ്രയേലിന്‍റെ നാഷണൽ ട്രഷേഴ്സ് ഡിപ്പാർട്ട്മെന്‍റിൽ വിവരമറിയിച്ചു. അവിടെ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഇതിന്‍റെ കാലപ്പഴക്കം നിർണയിച്ചതും ആലേഖന ചിത്രം റോമൻ കാലഘട്ടത്തിലേതാണെന്നത് വ്യക്തമാക്കിയതും.

Trending

No stories found.

More Videos

No stories found.