ഇസ്രയേലിനു വേണ്ടി യുഎസിന്‍റെ ഗൈഡഡ്-മിസൈൽ അന്തർവാഹിനി മിഡിൽ ഈസ്റ്റിലേക്ക്

വെടി നിർത്തൽ ചർച്ച പുനരാരംഭിക്കാനിരിക്കെ യുദ്ധവിന്യാസം
uss georgia
ഇസ്രയേലിനു വേണ്ടി യുഎസിന്‍റെ ഗൈഡഡ്-മിസൈൽ അന്തർവാഹിനി മിഡിൽ ഈസ്റ്റിലേക്ക്
Updated on

ഇസ്രയേലിനെതിരെ ഏതു നിമിഷവും ഇറാന്‍റെയോ സഖ്യകക്ഷികളുടെയോ ആക്രമണം നടക്കാൻ കൂടുതൽ സാധ്യതാ മുന്നറിയിപ്പുമായി അമെരിക്കൻ രഹസ്യാന്വേഷണ വിഭാഗം. പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതായും തങ്ങൾ പീക് സജ്ജരാണെന്നുമാണ് ഇസ്രയേൽ അറിയിക്കുന്നത്. അടുത്തിടെ നടന്ന രണ്ട് ആക്രമണങ്ങൾക്ക് ഇസ്രയേലിനെതിരെ ഉടൻ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതിജ്ഞ എടുത്തതിനെ തുടർന്ന് മിഡിൽ ഈസ്റ്റ് മുഴുവൻ ജാഗ്രതയിലാണ്.

ജൂലൈ 31 ന്, ഇസ്രായേൽ ഹമാസ് നേതാവ് ഇസ്മയീൽ ഹനിയയെ ടെഹ്‌റാനിൽ വച്ചും , ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുയദ് ഷുക്കറിനെ ലെബനനിൽ വെച്ചും കൊലപ്പെടുത്തിയതോടെ ഇറാൻ പരമോന്നത നേതാവ് ഖൊമെയ്നി അടക്കമുള്ളവരുടെ ഉറക്കം നഷ്ടപ്പെട്ടു. തങ്ങളുടെ കോട്ടയിൽ കയറി മുഖ്യ നേതാക്കളെ ഇസ്രയേൽ വധിച്ചത് ഇറാനെയും അച്ചുതണ്ടിനെയും കുറച്ചൊന്നുമല്ല ആശങ്കയിൽ ആഴ്ത്തിയത്. ഇസ്രയേലിനെതിരെ പ്രതിരോധം ആലോചിക്കാൻ ഒരു യോഗം ചേരാൻ പോലും ആകാത്ത അവസ്ഥയിലാണിപ്പോൾ ഇറാനും അച്ചു തണ്ടുകളും. ഈ പിരിമുറുക്കം രൂക്ഷമായതോടെ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടി നിറുത്തൽ ശ്രമങ്ങളെ പിന്തുണച്ച് സംയുക്ത പ്രസ്താവനയുമായി യുഎസ് ഉൾപ്പടെ അഞ്ചു ലോക നേതാക്കൾ ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അമെരിക്കയെ കൂടാതെ, യുകെ,ഫ്രാൻസ്,ജർമനി,ഇറ്റലി എന്നീ രാജ്യങ്ങളാണ് സംഘർഷം ലഘൂകരിക്കാനും കൂടുതൽ അക്രമങ്ങൾ തടയാനും ശ്രമിക്കുന്നത്.

സൈനിക ഇടപെടൽ നിയന്ത്രിക്കുന്നതിനെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും പുതിയ ഇറാൻ പ്രസിഡന്‍റ് മസൗദ് പെസെഷ്കിയാനുമായി ചർച്ച നടത്തി.

ഈജിപ്തിന്‍റെയും ഖത്തറിന്‍റെയും മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ചർച്ച വ്യാഴാഴ്ച പുനരാരംഭിക്കാനിരിക്കെ, അതിനു മുമ്പേ തന്നെ ഇറാൻ ആക്രമണം നടത്തിയേക്കും എന്ന് വൈറ്റ് ഹൗസ് ഇസ്രയേലിനു മുന്നറിയിപ്പു നൽകി.അത് വെടിനിർത്തൽ ചർച്ചകൾക്ക് കാലതാമസം വരുത്തിയേക്കും.

യുഎസ് പെന്‍റഗണും ഇസ്രയേലിനൊപ്പം ശക്തമായി രംഗത്തുണ്ട്.അധിക യുദ്ധവിമാനങ്ങൾക്കും മിസൈൽ പ്രതിരോധ കപ്പലുകൾക്കുമൊപ്പം ഗൈഡഡ്-മിസൈൽ അന്തർവാഹിനി യുഎസ്എസ് ജോർജിയയെ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കാൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിൻ III ഉത്തരവിട്ടതായി പെന്‍റഗൺ വക്താവ് ജനറൽ പാട്രിക് റൈഡർ സ്ഥിരീകരിച്ചു.

Trending

No stories found.

Latest News

No stories found.