ജപ്പാനില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശക്തമായ ഇരട്ട ഭൂചലനം; സുനാമി മുന്നറിയിപ്പ്

ആദ്യ ഭൂകമ്പം 6.9 തീവ്രതയും രണ്ടാമത്തെ ഭൂചലനം 7.1 തീവ്രത രേഖപ്പെടുത്തി
japan struck off  powerful twin earthquake
ജപ്പാനില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശക്തമായ ഇരട്ട ഭൂചലനം; സുനാമി മുന്നറിയിപ്പ് symbolic image
Updated on

ടോക്കിയോ: ജപ്പാനില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശക്തമായ ഇരട്ട ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം അനുഭവപ്പെട്ടത്. നിമിഷങ്ങള്‍ക്കകം നിചിനാന്‍ നഗരത്തിന് വടക്ക്-കിഴക്ക് 20 കിലോമീറ്റര്‍ അകലെയാണ് 7.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴ്ച വൈകീട്ടാണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം അനുഭവപ്പെട്ടത്.

നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെ വിവിധ പ്രദേശങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂചലനത്തിന്‍റെ ഫലമായി ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ തീരപ്രദേശങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയുടെ സമീപത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നാണ് അറിയിപ്പ്.

Trending

No stories found.

Latest News

No stories found.