ചരിത്ര മുഹൂർത്തത്തിനൊരുങ്ങി ബ്രിട്ടൻ

ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം അൽപ്പ സമയത്തിനകം
ചരിത്ര മുഹൂർത്തത്തിനൊരുങ്ങി ബ്രിട്ടൻ
Updated on

ലണ്ടൻ: നൂറ്റാണ്ടിന്‍റെ ചരിത്ര ആഘോഷമായ ചാൾസ് മൂന്നാമന്‍റെ കിരീട ധാരണത്തിന് തുടക്കമായി. വെസ്റ്റ്മിൻസ്റ്റർ നിന്നും കിരീടധാരണച്ചടങ്ങിനായി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ഘോഷയാത്ര ആബിയിലെത്തി.

കാന്‍റർബറി ആർച്ച് ബിഷപ്പിന്‍റെ നേതൃത്വത്തിൽ 5 ഘട്ടങ്ങളായാണ് ചടങ്ങുകൾ നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നായി 4000 ത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്‍റെ കിരീടാവകാശിയാകുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം 1953-ലായിരുന്നു. അതു നേരില്‍ക്കണ്ടവരില്‍ വളരെക്കുറച്ചാളുകളേ ഇന്ന് ബ്രിട്ടനില്‍ ജീവിച്ചിരിക്കുന്നുണ്ടാവൂള്ളൂ.

Trending

No stories found.

Latest News

No stories found.