ലബനൻ: 600 ഇന്ത്യൻ സൈനികർ അപകടത്തിൽ

യുഎൻ പോസ്റ്റുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം ആശങ്കയറിയിച്ച് ഇന്ത്യ
UNIFIL
യുഎൻ ഇടക്കാല സേന
Updated on

ഇസ്രയേൽ ഹിസ്ബുള്ള യുദ്ധ ഭൂമിയായ ലബനനിൽ ഇപ്പോഴുള്ള യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇസ്രയേൽ സേനയുടെ തുടർച്ചയായ ഹിസ്ബുള്ള ആക്രമണങ്ങളിൽ ഇതാദ്യമായാണ് ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നത് . ലബനനിൽ ഉള്ള യുഎൻ സമാധാന സേനയുടെ ഭാഗമായി 600 ഇന്ത്യൻ സൈനികരാണ് ഇവിടെയുള്ളത്. ഇസ്രയേൽ ലബനൻ അതിർത്തിയിലെ 120 കിലോമീറ്റർ നീല രേഖയിലാണ് അവർ നിലയുറപ്പിച്ചിട്ടുള്ളത്. ലബനനിലെ നീലരേഖയിൽ സുരക്ഷാ സ്ഥിതി മോശമാകുന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തിയത്. യുഎൻ പരിസരത്തിന്‍റെ ലംഘനം എല്ലാവരും ബഹുമാനിക്കണ മെന്നും ഉചിതമായ നടപടികളെടുക്കണമെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

യുഎൻ സമാധാന സേനാംഗ ങ്ങളുടെ സുരക്ഷയും അവരുടെ ഉത്തരവിന്‍റെ പവിത്രതയും ഉറപ്പാക്കണം എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുളളത്. ലബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന(UNIFIL) യുടെ നഖൂറ ആസ്ഥാനവും സമീപ സ്ഥാനങ്ങളും ഇസ്രയേൽ സേന ആവർത്തിച്ച് ആക്രമിച്ചതായി യുഎൻ പറഞ്ഞ സാഹചര്യ ത്തിലാണ് ഇന്ന് ഇത്തരമൊരു പ്രസ്താവനയുമായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമായി.

ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയുടെ നഖൗറയിലെ ആസ്ഥാനത്തെ ഒരു നിരീക്ഷണ ഗോപുരത്തിന് നേരെ ഐഡിഎഫ് മെർകാവ ടാങ്ക് ആയുധം പ്രയോഗിച്ചതിനെ തുടർന്ന് രണ്ടു സമാധാന സേനാംഗങ്ങൾക്ക് പരുക്കേറ്റു. സമാധാന സേനാംഗങ്ങളുടെ പരുക്കുകൾ ഗുരുതരമല്ലെങ്കിലും അത് ആശങ്കാ ജനകമായി ലോകം കാണുന്നു. മുൻ ഹിസ്ബുള്ള തലവൻ നസറുള്ളയുടെ കൊലപാതകത്തിനു ശേഷം ലബനനിൽ അവസ്ഥ കൂടുതൽ വഷളായതാണ് ഇതിനു കാരണം.

ഇസ്രയേൽ-ലബനൻ അതിർത്തിയിലെ സ്ഥിതിഗതികൾ അതിവേഗം വഷളായതോടെ ഈ മേഖലയിൽ ഇസ്രയേൽ കര അധിഷ്ഠിത ആയുധങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്, ഇത് അവിടെ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക് അപകട സാധ്യത വർധിപ്പിക്കുന്നു.

എന്നാൽ സമാധാന സേനാ പോസ്റ്റുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഹിസ്ബുള്ള പ്രവർത്തനം തുടരുന്നതാണ് അവിടേയ്ക്ക് കരയായുധങ്ങൾ പ്രയോഗിക്കുന്നതിനു കാരണമെന്നാണ് ഇസ്രയേൽ വിശദീകരിക്കുന്നത്. യൂണിഫിലുമായി പതിവ് ആശയവിനിമയം നടത്തി പ്രദേശത്തെ യുഎൻ സേനയെ സംരക്ഷിത സ്ഥലങ്ങളിൽ തുടരാൻ നിർദേശിച്ച ശേഷമാണ് യൂനിഫിന് അടുത്തുള്ള നഖൂര പ്രദേശത്ത് വ്യാഴാഴ്ച ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.