പുറത്താക്കിയ ദേഷ്യത്തിൽ ബാറിന് തീയിട്ട് യുവാവ്; മെക്‌സിക്കോയിൽ 11 പേർ വെന്തുമരിച്ചു

സ്ത്രീകളോട് മോശമായി പെരുമാറിയ ഇയാളെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കുകയായിരുന്നു.
Representative image
Representative image
Updated on

മെക്‌സിക്കോ: സോനോറയിലെ ബാറിലുണ്ടായ തീ പിടുത്തത്തിൽ 11 പേർ കൊല്ലപ്പെട്ടു. സ്ത്രീകളോട് മോശമായി പെരുമാറിയതിന് ബാറിൽ നിന്ന് പുറത്താക്കിയ യുവാവ് ദേഷ്യത്തിൽ ബാറിന് തീകൊളുത്തുകയായിരുന്നു എന്നാണ് റിപ്പോർ‌ട്ട്. ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

അമേരിക്കയുടെ അതിർത്തിയോട് ചേർന്നുള്ള വടക്കൻ സംസ്ഥാനമായ സോനോറയിലെ സാൻ ലൂയിസ് റിയോ കൊളറാഡോ പട്ടണത്തിൽ വെള്ളിയാഴ്ച രാത്രിയിലാണ് തീപിടുത്തമുണ്ടായത്.അപകടത്തിൽ 7 പുരുഷന്മാരും 4 സ്ത്രീകളും കൊല്ലപ്പെടുകയും ചെയ്തു. 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൊനോറയിലെ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

സ്ത്രീകളോട് മോശമായി പെരുമാറിയ ഇയാളെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇതേതുടർന്നുള്ള ദേഷ്യത്തിൽ ഇയാൾ "മൊളോടോവ് കോക്ടെയ്ൽ" ബോംബ് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Trending

No stories found.

Latest News

No stories found.