ബംഗ്ലാദേശ് കലാപം: മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍റെ വീടിനു തീയിട്ടു

പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി രാജ്യം വിട്ട ശേഷം കലാപകാരികൾ മുർത്താസയുടെ വീട് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയായിരുന്നു
mashrafe mortaza house set on fire by protesters
ബംഗ്ലാദേശ് കലാപം: മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്റഫ് മൊർത്താസയുടെ വീടിന് തീയിട്ട് കലാപകാരികൾ
Updated on

ധാക്ക: ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ മഷ്‌റഫെ ബിൻ മുർത്താസയുടെ വീടിന് അക്രമകാരികൾ തീയിട്ടു. തുടർച്ചയായ അക്രമങ്ങൾക്കും അരാജകത്വങ്ങൾക്കും ഒടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മെുർത്താസയുടെ വീടിന് തീയിട്ടത്.

ഖുൽന ഡിവിഷനിലെ നരെയിൽ 2 മണ്ഡലത്തിൽ നിന്നുള്ള പാർലമെന്‍റ് അംഗമായ മുർത്താസ 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ അവാമി ലീഗ് സ്ഥാനാർഥിയായാണ് വിജയിച്ചത്.

മൊർത്താസ തന്‍റെ ക്രിക്കറ്റ് കരിയറിൽ 117 മത്സരങ്ങളിൽ ബംഗ്ലാദേശിനെ നയിച്ചു. 36 ടെസ്റ്റുകളിലും 220 ഏകദിനങ്ങളിലും 54 ടി20യിലുമായി 390 അന്താരാഷ്ട്ര വിക്കറ്റുകളും 2,955 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുര്‍ത്താസ 2018ൽ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു.

കലാപകാരികൾ അവാമി ലീഗ് ഓഫീസിന് തീയിടുകയും പ്രസിഡൻ്റ് സുഭാഷ് ചന്ദ്രബോസിന്‍റെ വീട് തകർക്കുകയും ചെയ്തതായി ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രമായ 'ധാക്കാ ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു.

Trending

No stories found.

Latest News

No stories found.