ഭീമാകാരമായ സൂര്യജ്വാലകൾ ഭൂമിയിലേക്കെത്തുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ ശാസ്ത്രജ്ഞർ. സൂര്യന്‍റെ പുറം പാളിയിൽ പ്ലാസ്‌മ എന്നറിയപ്പെടുന്ന അത്യധികം ചൂടുള്ള പദാർഥം പൊട്ടിത്തെറിക്കുന്ന പ്രതിഭാസമായ കൊറോണല്‍ മാസ് എജക്ഷന്‍ മൂലമുള്ള സൗരജ്വാലയില്‍ നിന്നുള്ള അപകടകരമായ വികിരണങ്ങൾ ഡിസംബർ 1 ന് ഭൂമിയിലെത്തിച്ചെരുമെന്നാണ് മുന്നറിയിപ്പ്.
മുൻപ് നടന്നതിനേക്കാൾ ശക്തമായതാണ് നിലവിലെ സ്ഫോടനങ്ങളെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം. ഇത് ഭൂമിയിൽ സാരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെയുണ്ടായ സ്ഫോടനങ്ങള്‍ സൂര്യന്‍റെ മറുവശത്തായതിനാൽ ഭൂമിയെ സാരമായി ബാധിച്ചിരുന്നില്ല, ഈ സൗരക്കൊടും കാറ്റുകൾ ഭൂമിയുടെ കാന്തികവലയത്തിൽ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
സൗരജ്വാലയില്‍ നിന്നുള്ള ഹാനികരമായ വികിരണം ഭൂമിയുടെ അന്തരീക്ഷത്തിലെക്കെത്തുകയോ മനുഷ്യനെ ബാധിക്കുകയോ ചെയ്യില്ല, അത് ജിപിഎസ് കണക്റ്റിവിറ്റിയെയും ആശയവിനിമയ സിഗ്‌നലുകളെയും തടസപ്പെടുത്തിയേക്കുമെന്നത് വലിയ വെല്ലുവിളിയാണെന്നും ശാസ്ത്രജ്ഞർ വിശദമാക്കുന്നു.
ജി 3 വിഭാഗത്തിലാണ് ഈ സൗര കൊടുംകാറ്റുകളുണ്ടാവുക. താപോർജ്ജത്തിന്‍റെ ബഹിർഗമനം സൂര്യന് ചുറ്റും വലയം പോലെ ദൃശ്യമാകുന്നത് നിരീക്ഷകരെ തെറ്റിധരിപ്പിക്കുന്നതാണെന്നും ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. ആകാശനിരീക്ഷകർക്ക് വലിയ അവസരമാണ് വരുന്നതെന്നുമാണ് തമിത് സ്കോവ് നിരീക്ഷിക്കുന്നത്. ജിപിഎസ് സംവിധാനത്തിലും അമച്വർ റേഡിയോ സംവിധാനങ്ങളുടേയും സുഗമമായ പ്രവർത്തനത്തിന് തടസങ്ങള്‍ നേരിടാനുള്ള സാധ്യതകൾ ഏറെയാണെന്നും ശാസ്ത്രജ്ഞർ വിശദമാക്കുന്നത്.