ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി; ബാങ്കുകളുടേയും വിമാനത്താവളങ്ങളുടേയും പ്രവർത്തനങ്ങളെ ബാധിച്ചു

ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യുഎസ്‌, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്
microsoft outage windows systems restarting crowdstrike update failure
ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി
Updated on

വാഷിങ്ടൻ: ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യുഎസ്‌, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും യു.എസിലും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷന്‍, വിമാന കമ്പനികളുടെയും പ്രവര്‍ത്തനം തകരാറിലായി.

വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുടെ ക്രൂഡ് സ്ട്രൈക്കിന്‍റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കപ്യൂട്ടറുകളാണ് തകരാറിലായത്.

തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ ചെയ്യപ്പെടുന്നു. ഫാല്‍ക്കണ്‍ സെന്‍സറിന്‍റേതാണ് പ്രശ്‌നമെന്ന് ക്രൗഡ് സ്‌ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ആകാശ, ഇൻഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇൻ നടപടികളും, ബുക്കിങും തകരാറിലായി. ഇതേ തുടർന്ന് മാന്വൽ ചെക്ക് ഇൻ ജോലികളിലേക്ക് മാറിയിരിക്കുകയാണ് കമ്പനികൾ.

Trending

No stories found.

Latest News

No stories found.