മിസൗറിയുടെ മുത്തായി മേയർ റോബിൻ ഏലക്കാട്ട് |Video

മിസൗറിയെ പോപ്പുലർ സിറ്റിയാക്കിയ മേയർ
മിസൗറിയുടെ മുത്തായി മേയർ റോബിൻ ഏലക്കാട്ട്
മിസൗറിയുടെ മുത്തായി മേയർ റോബിൻ ഏലക്കാട്ട്
Updated on

ടെക്സസിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി മേയറിന്‍റെ നേതൃത്വത്തിലുള്ള നഗരം ഏറ്റവും ജനകീയ വാസസ്ഥലമായി മാറിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ അലട്ടുന്ന നാടായിട്ടും ടെക്സസിന്‍റെ മിസൗറി സിറ്റി ഇന്ന് ജനങ്ങൾ വസിക്കാൻ ഇഷ്ടപ്പെടുന്ന നഗരങ്ങളിൽ 77ാം സ്ഥാനം നേടിയിരിക്കുന്നു. മിസൗറിയുടെ മേയർ റോബിൻ ഏലക്കാട്ട് കോട്ടയം സ്വദേശിയാണ്. ചെറുപ്രായത്തിൽ മാതാപിതാക്കളോടൊപ്പം അമെരിക്കയിലെത്തിയ റോബിൻ കഴിഞ്ഞ നാൽപതു വർഷമായി അവിടെയാണ്.

മോസ്റ്റ് ലിവബിൾ സ്മോൾ സിറ്റീസ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. പ്രകൃതിദുരന്തങ്ങൾ വല്ലാതെ അലട്ടുമ്പോഴും ജനങ്ങൾക്കൊപ്പം സജീവമാണ് മേയർ.സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന്‍റെ പോസ്റ്റുകൾ സജീവമാണ്.മിസൗറിയുടെ ഏറ്റവും ജനകീയനായ നഗരപിതാവായി അദ്ദേഹം മാറിയതിനു കാരണവും മറ്റൊന്നല്ല.

ഹുറൈൻ ബെറിൽ ചുഴലിക്കൊടുങ്കാറ്റ് നഗരത്തെ വലച്ചപ്പോഴും മേയർ തന്‍റെ ടീംസ്പിരിറ്റുമായി ജനങ്ങളോടൊപ്പം ഇറങ്ങി പ്രവർത്തിക്കുന്നത് സോഷ്യൽമീഡിയയിലടക്കം വൈറലായി. മിസൗറിയെ വലച്ച കൊതുകുജന്യ രോഗങ്ങൾക്കെതിരെ അതിതീവ്രയജ്ഞത്തിലൂടെ കൊതുകുനിവാരണം നടത്തിയതും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്‍റെ ടീമുകളോടൊപ്പം മണ്ണിലിറങ്ങി പണിയെടുക്കാൻ ഈ മേയർക്ക് ഒരു മടിയുമില്ല.

പലപ്പോഴും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ തന്നെ വിജയിപ്പിച്ച ജനതയോടുള്ള അദ്ദേഹത്തിന്‍റെ ആത്മാർഥത എടുത്തു കാട്ടുന്നതാണ്.എങ്ങനെയാണ് ഒരു മലയാളി മിസൗറിയുടെ വിലപ്പെട്ട നഗരപിതാവായെന്നതിന് ഈ ചിത്രങ്ങൾ സാക്ഷ്യം വഹിക്കുന്നു.സോഷ്യൽമീഡിയയിലൂടെ തങ്ങളുടെ നഗരപിതാവിനോട് ആവലാതികൾ ബോധിപ്പിക്കുന്ന മിസൗറി ജനതയും അവർക്കോരോരുത്തർക്കും മറുപടി നൽകുന്ന മേയറും കേരളത്തിന്‍റെ കണ്ണു തുറപ്പിച്ചിരുന്നെങ്കിൽ?

Trending

No stories found.

Latest News

No stories found.