BRICS സഖ്യത്തിലേക്ക് ആറ് രാജ്യങ്ങൾ കൂടി

പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം ഇന്ത്യ പരാജയപ്പെടുത്തി
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയ രാഷ്ട്ര നേതാക്കൾ.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയ രാഷ്ട്ര നേതാക്കൾ.
Updated on

ജൊഹാന്നസ്ബെർഗ്: ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറു രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്താൻ ദക്ഷിണാഫ്രിക്കൻ തലസ്ഥാനത്തു ചേർന്ന ഉച്ചകോടി തീരുമാനിച്ചു. അർജന്‍റീന, ഈജിപ്റ്റ്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നിവയാണു പുതിയ അംഗങ്ങൾ. ബ്രിക്സ് രാഷ്‌ട്രത്തലവന്മാർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2024 ജനുവരി ഒന്നു മുതൽ ഈ രാജ്യങ്ങളും കൂട്ടായ്മയുടെ ഭാഗമാകും.

അതേസമയം, പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം ഇന്ത്യയുടെ എതിർപ്പുമൂലം പരാജയപ്പെട്ടു. പാക്കിസ്ഥാനുവേണ്ടിയുള്ള ചൈനയുടെ വാദത്തെ അംഗരാജ്യങ്ങളുടെ താത്പര്യം പരിഗണിക്കണമെന്ന നിലപാട് ഉപയോഗിച്ച് ഇന്ത്യ എതിർത്തു. മറ്റൊരു രാജ്യത്തിന്‍റെയും പിന്തുണ ചൈനയ്ക്കു ലഭിച്ചതുമില്ല.

കൂട്ടായ്മ വിപുലീകരിച്ചതോടെ ലോകത്തെ ഒമ്പത് വന്‍ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ആറെണ്ണവും ബ്രിക്‌സില്‍ അംഗങ്ങളായി. അതേസമയം, ഗ്രൂപ്പ് വിപുലീകരണത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ത്രിദിന ദിവസത്തെ ഉച്ചകോടി നല്ല ഫലമുണ്ടാക്കിയതില്‍ സന്തോഷമുണ്ട്. ബ്രിക്സിലെ അംഗങ്ങളുടെ വിപുലീകരണത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി.

Trending

No stories found.

Latest News

No stories found.