വീണ്ടും പുലിവാലു പിടിച്ച് നെതന്യാഹു

“ബന്ദികൾ ദുരിതത്തിലാണ്,പക്ഷേ അവർ മരിച്ചിട്ടില്ല”
Benjamin Netanyahu
Benjamin Netanyahu
Updated on

ജെറുസലേം: ഇന്നു ജെറുസലെമിൽ നടന്ന നെസ്സെറ്റ് പ്ലീനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞ ഈ വാക്കുകൾ കടുത്ത വിമർശനത്തിന് ഇടയാക്കി. “ബന്ദികൾ ദുരിതത്തിലാണ്, പക്ഷേ അവർ മരിച്ചിട്ടില്ല” എന്നായിരുന്നു പ്രസ്താവന. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരെ കുറിച്ച് തികച്ചും നിരുത്തരവാദപരമായ പ്രസ്താവനയാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായതെന്നും ഇതിനു വിശദീകരണം വേണമെന്നും ഗാസ ബന്ദികളുടെ കുടുംബാംഗങ്ങളുടെ സംഘടന ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പരാമർശം ഹൃദയഭേദകമാണ്. ഹമാസ് തലവൻ സിഎൻഎന്നിനു നൽകിയ പ്രസ്താവന തന്നെ ഇസ്രയേലി ബന്ദികളിൽ പലരും കൊല്ലപ്പെട്ടിരിക്കാം എന്നും ഇനിയെത്ര പേർ ബാക്കിയുണ്ടാകാം എന്നതിനെ കുറിച്ചു യാതൊരു ധാരണയും ഇല്ല എന്നുമാണ്. ഗാസയിലെ ബന്ദികളെ കുറിച്ച് പരാമർശിക്കുന്ന വേളയിൽ അവരെ കുറിച്ച് നാം ആശങ്കപ്പെടേണ്ടതില്ലെന്നും ഹമാസിനു തന്നെയാണ് ആശങ്കയുള്ളതെന്നും ബന്ദികൾ അവിടെ സഹിക്കുന്നു എന്നാൽ അവർ മരിച്ചിട്ടില്ല എന്നിങ്ങനെയായിരുന്നു വിവാദ പരാമർശം.

ബന്ദികളിൽ ഭൂരിപക്ഷത്തിനും തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും പ്രധാനമന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് ഭീകരമായ അനാസ്ഥയാണെന്ന് ദ ഹോസ്റ്റേജസ് ഫാമിലീസ് ഫോറം ആരോപിച്ചു. ഇസ്രയേലി ഡിഫൻസ് ഫോഴ്സിന്‍റെ കണക്കു പ്രകാരം ഗാസയിൽ ഭീകരരുടെ തടവിൽ ആകെയുണ്ടായിരുന്ന 120 ബന്ദികളിൽ 42 പേരും കൊല്ലപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള ന്യായവാദങ്ങൾ മുമ്പും നെതന്യാഹുവിന്‍റെ ജനപ്രീതി നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ട്.   

Trending

No stories found.

Latest News

No stories found.