യുഎസ് ഹൗസ് ചേംബറിൽ തീപ്പൊരിയായി നെതന്യാഹു

യുദ്ധവിരുദ്ധ കോളെജ് പ്രതിഷേധക്കാർ "ഇറാന്‍റെ ഉപയോഗപ്രദമായ വിഡ്ഢികൾ"
The Israeli prime minister, Benjamin Netanyahu, addresses a joint meeting of Congress in Washington DC on Wednesday. Photograph: Kent Nishimura/Getty Images
Benjamin Netanyahu
Updated on

ഗാസയിലെ ഇസ്രയേലിന്‍റെ യുദ്ധത്തിനുള്ള യുഎസ് പിന്തുണയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ ചർച്ചകളെക്കുറിച്ചുള്ള കുറച്ച് വിശദാംശങ്ങളും ഈ പ്രസംഗത്തിൽ അദ്ദേഹം വാഗ്ദാനം ചെയ്തു. യുദ്ധവിമർശകർക്കെതിരെ പ്രകോപനപരമായ സന്ദേശവും നെതന്യാഹു നൽകി, യുദ്ധവിരുദ്ധ കോളെജ് പ്രതിഷേധക്കാരെ "ഇറാന്‍റെ ഉപയോഗപ്രദമായ വിഡ്ഢികൾ" എന്ന് വിശേഷിപ്പിച്ച നെതന്യാഹു ഹൗസ് ചേംബറിൽ നടത്തിയ തീപ്പൊരി പ്രസംഗത്തിൽ, ഒമ്പത് മാസം നീണ്ടുനിന്ന യുദ്ധത്തിൽ "സമ്പൂർണ വിജയത്തിന്" ആഹ്വാനം ചെയ്തു, ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് വെടിനിർത്തലിലേക്കും ഇസ്രായേലി ബന്ദികളെ തിരിച്ചയക്കുന്നതിലേക്കും പ്രതീക്ഷിച്ചവർക്ക് നെതന്യാഹുവിന്‍റെ പ്രസംഗം നിരാശാജനകമായി.

“ഞങ്ങൾ സംരക്ഷിക്കുന്നത് ഞങ്ങളെ മാത്രമല്ല,നിങ്ങളെ കൂടിയാണ്. ഞങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ ശത്രുക്കളാണ്, ഞങ്ങളുടെ പോരാട്ടം നിങ്ങളുടെ പോരാട്ടമാണ്, ഞങ്ങളുടെ വിജയം നിങ്ങളുടെ വിജയമായിരിക്കും," നെതന്യാഹു കത്തിക്കയറി.ഇതോടെ ഹൗസും സെനറ്റ് റിപ്പബ്ലിക്കൻമാരും ഇസ്രായേൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ എഴുന്നേറ്റു.നെതന്യാഹുവിന്‍റെ യുഎസ്റ കോൺഗ്രസ് പ്രസംഗത്തിൽ അതിഥിയായി എലോൺ മസ്‌ക് പങ്കെടുത്തിരുന്നു.

ഗാസയിലെ സിവിലിയൻ ജനതയെക്കുറിച്ചുള്ള മാനുഷിക ആശങ്കകൾ നെതന്യാഹു തള്ളിക്കളഞ്ഞു. ഇസ്രായേലിനുള്ള ഹൃദയംഗമമായ പിന്തുണയ്ക്ക് നെതന്യാഹു ബൈഡന് നന്ദി പറഞ്ഞു, അതേസമയം ഡൊണാൾഡ് ട്രംപിന്‍റെ ആദ്യ ടേമിലെ "നേതൃത്വത്തെ" പ്രശംസിക്കുകയും ചെയ്തു.

ഹമാസുമായുള്ള വെടിനിർത്തലിനെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ച് നെതന്യാഹു പുതിയ ഉൾക്കാഴ്ച നൽകിയില്ല. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ "ഞങ്ങൾ സജീവമായി തീവ്രമായ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്", "അതിൽ ചില ശ്രമങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു" എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഇന്ന് വൈറ്റ് ഹൗസിൽ ബൈഡനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും. വെടിനിർത്തൽ കരാറിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുമെന്ന് ഒരു മുതിർന്ന ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു, ഇസ്രായേലും ഹമാസും തമ്മിൽ ഒരു ചട്ടക്കൂട് ഉണ്ടെന്നും എന്നാൽ “ഇനിയും പരിഹരിക്കപ്പെടേണ്ട ചില ഗുരുതരമായ നടപ്പാക്കൽ പ്രശ്നങ്ങൾ” അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് ഒറ്റത്തവണ മീറ്റിങിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇത്. ഈ യുദ്ധത്തിന്‍റെ അവസാന വിടവുകൾ അടയ്ക്കാൻ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നു മാത്രമല്ല, ഹമാസിന്‍റെ കൈകളിൽ മാത്രമുള്ള ചില പ്രധാന കാര്യങ്ങളും കൂടി ലഭിച്ചാൽ മാത്രമേ സാധ്യമാകൂ.ഒരു മുതിർന്ന വക്താവ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.