നിജ്ജാർ വധം: മോദിക്കെതിരെയുള്ള കനേഡിയൻ മാധ‍്യമ റിപ്പോർട്ട് തള്ളി ഇന്ത‍്യ

ഹർദീപ് സിങ് നിജ്ജാർ 2023ൽ വാന്‍കൂവറില്‍വെച്ചാണ് കൊല്ലപ്പെട്ടത്.
Nijjar assasination; India rejects Canadian media report against Modi
നിജ്ജാർ വധം: മോദിക്കെതിരെയുള്ള കനേഡിയൻ മാധ‍്യമ റിപ്പോർട്ട് തള്ളി ഇന്ത‍്യ
Updated on

ന‍്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കനേഡിയൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളി ഇന്ത‍്യ. നിജ്ജാറിന്‍റെ കൊലപാതകം പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നായിരുന്നു കനേഡിയൻ മാധ‍്യമ റിപ്പോർട്ട്. എന്നാൽ ഇത്തരം പ്രസ്താവനകൾ പൂർണമായ അവജ്ഞതയോടെ തള്ളികളയണമെന്നും ഇത്തരം വാർത്തകൾ മാധ‍്യമത്തിന് നൽകിയ ഉദ‍്യോഗസ്ഥരെ കനേഡിയൻ സർക്കാർ പുറത്താക്കണമെന്നും വിദേശകാര‍്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അവശ‍്യപ്പെട്ടു.

ഹർദീപ് സിങ് നിജ്ജാർ 2023ൽ വാന്‍കൂവറില്‍വെച്ചാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയെയും മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥരെയും കൊലപാതകവുമായി ക‍്യാനഡ ബന്ധിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഇരു രാജ‍്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇന്ത‍്യയ്ക്കെതിരെ ആരോപണവുമായി ക‍്യാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രംഗതെത്തിയിരുന്നു. ക‍്യാനഡ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ക‍്യാനഡയിൽ നിന്നുള്ള ചില നയതന്ത്ര ഉദ‍്യോഗസ്ഥരെയും ഇന്ത‍്യ പുറത്താക്കി. ഭീകരാവാദ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്‍റെ പ്രധാന കണ്ണിയായ നിജ്ജാറിന്‍റെ തലയ്ക്ക് എൻഐഎ പത്ത് ലക്ഷം രൂപ ഇനാം പ്രഖ‍്യാപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.