'ഉറക്കെ പാടാനോ വായിക്കാനോ പാടില്ല, അന്യ പുരുഷന്മാരെ നോക്കരുത്'; അഫ്ഗാനിൽ പുതിയ നിയമവുമായി താലിബാൻ

ജീവിച്ചിരിക്കുന്നവരുടെ ചിത്രം പകർത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്ന നിയമം അഫ്ഗാനിലെ മാധ്യമങ്ങൾക്കു മേൽ അവസാന ആണിയും അടിക്കുമെന്ന് നിരീക്ഷകർ പറയുന്നു.
no singing reading aloud, Taliban introduces ne law in afghan
അഫ്ഗാനിൽ പുതിയ നിയമവുമായി താലിബാൻ
Updated on

കാബൂൾ: സ്ത്രീകളുടെ വസ്ത്രധാരണം അടക്കമുള്ളവയിൽ കർശന നിയന്ത്രണവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. താലിബാൻ നേതാവ് ഹിബാത്തുല്ലാ അഖുണ്ട്സദ ഈ നിയമത്തിന് അനുമതി നൽകിയിട്ടുണ്ട്. സദാചാരം ഉറപ്പാക്കുന്നതിനും ദുശീലങ്ങൾ ഇല്ലാതാക്കുന്നതിനുമായാണ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നതെന്നാണ് സർക്കാരിന്‍റെ വാദം. പുതിയ നിയമം പ്രകാരം സ്ത്രീകൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം മുഖം അടക്കം ശരീരം മുഴുവൻ വസ്ത്രം കൊണ്ട് മറച്ചിരിക്കണം. നേർത്തതോ, ഇറുകിയതോ , ഇറക്കം കുറഞ്ഞതോ ആയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.

അപരിചിതരെ പ്രകോപിപ്പിക്കുമെന്നതിനാൽ മുഖം മറയ്ക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. രക്ത ബന്ധമുള്ളവരോ, ഭർത്താവോ അല്ലാത്ത പുരുഷന്മാരെ സ്ത്രീകൾ നേരിട്ട് നോക്കാൻ പാടില്ല. പുരുഷന്മാർക്കും ഇക്കാര്യത്തിൽ വിലക്കുണ്ട്. സ്ത്രീകൾ പൊതുവേദിയിൽ ഉറക്കെ പാടാനോ, കവിതകൾ ആലപിക്കാനോ, വായിക്കാനോ പാടില്ലെന്നും നിയമത്തിലുണ്ട്.

ജീവിച്ചിരിക്കുന്നവരുടെ ചിത്രം പകർത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്ന നിയമം അഫ്ഗാനിലെ മാധ്യമങ്ങൾക്കു മേൽ അവസാന ആണിയും അടിക്കുമെന്ന് നിരീക്ഷകർ പറയുന്നു. അതു പോലെ തന്നെ സ്ത്രീകൾക്ക് തനിക്ക് യാത്ര ചെയ്യാനോ, രക്തബന്ധമില്ലാത്ത പുരുഷന്മാർക്കൊപ്പം യാത്ര ചെയ്യാനോ അനുവാദമില്ല. യാത്രക്കാരും ഡ്രൈവറും നിശ്ചിത സമയങ്ങളിൽ പ്രാർഥന നടത്തിയിരിക്കണമെന്നും നിയമത്തിലുണ്ട്.

Trending

No stories found.

Latest News

No stories found.