വൈദ്യശാസ്ത്ര നൊബേൽ കാതലിൻ കാരിക്കോയ്ക്കും ഡ്രൂ വീസ്മാനും

കോവിഡ്- 19 നെതിരേ എംആർഎൻഎ വാസ്കിനുകൾ വികസിപ്പിക്കാൻ പ്രാപ്തമായ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്കരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇരുവരെയും നൊബേലിന് അർഹരാക്കിയത്.
ഡ്രൂ വീസ്മാനും കാതലിൻ കാരിക്കോയും
ഡ്രൂ വീസ്മാനും കാതലിൻ കാരിക്കോയും
Updated on

സ്റ്റോക്ഹോം: ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽപുരസ്കാരം സ്വന്തമാക്കി ഹംഗേറിയൻ അമെരിക്കൻ ബയോ കെമിസ്റ്റ് കാതലിൻ കാരിക്കോയും അമെരിക്കൻ ഗവേഷകനും ഡോക്റ്ററുമായ ഡ്രൂ വിസ്മാനും. കോവിഡ്- 19 നെതിരേ എംആർഎൻഎ വാസ്കിനുകൾ വികസിപ്പിക്കാൻ പ്രാപ്തമായ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്കരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇരുവരെയും നൊബേലിന് അർഹരാക്കിയത്. എംആർഎൻഎയും മനുഷ്യ പ്രതിരോധവ്യവസ്ഥയും തമ്മിലുള്ള സമ്പർക്കത്തെക്കുറിച്ച് ഇതേ വരെയുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു ഇരുവരുടെയും പഠനങ്ങൾ എന്ന് നൊബേൽ കമ്മിറ്റി പറയുന്നു. ഭാവിയിൽ ക്യാൻസർ, പടർന്നു പിടിക്കാൻ സാധ്യതയുള്ള മറ്റു അസുഖങ്ങൾ എന്നിവയ്ക്ക് എംആർഎൻഎ സാങ്കേതികവിദ്യ പ്രയോജനപ്പെട്ടേക്കും.

പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്‍റ് പ്രൊഫസറായ കാതലിനോ കാരിക്കോ 1990 മുതൽ എംആർഎൻഎയിൽ പഠനം നടത്തുകയാണ്. വീസ്മാനും കാതലിനോയും യൂണിവേഴ്സിറ്റിയിലെ സഹപ്രവർത്തകരാണ്.

ചൊവ്വാഴ‍്ച ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചേക്കും. സാഹിത്യം, സമാധാനം മുതലായ വിഭാഗങ്ങളിലെ വിജയികളെയും തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഒക്റ്റോബർ 6ന് സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിക്കും.

Trending

No stories found.

Latest News

No stories found.