സാഹിത്യ നൊബേൽ സ്വന്തമാക്കി നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെ

ഫോസെ ഇതു വരെ 40 നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ നിരവധി ലേഖനങ്ങൾ, കവിതകൾ, നോവലുകൾ, ബാലസാഹിത്യം, തർജമ എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്.
യോൻ ഫോസെ
യോൻ ഫോസെ
Updated on

സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കി നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെ. ഫോസെയുടെ നാടകങ്ങളും ഗദ്യങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയെന്ന പരാമർശത്തോടെയാണ് അക്കാഡമി സെക്രട്ടറി മാറ്റ്സ് മാം പുരസ്കാരം പ്രഖ്യാപിച്ചത്. മനുഷ്യസഹജമായ ജിജ്ഞാസയും പരസ്പര വിരുദ്ധമായ വികാരങ്ങളെയെല്ലാം ആഴത്തിൽ അടയാളപ്പെടുത്തിയവയാണ് ഫോസ്സിന്‍റെ രചനകളെന്നും അക്കാഡമി പറഞ്ഞു.

അറുപത്തിനാലുകാരനായ ഫോസെ1950ൽ നോർവേയിലാണ് പിറന്നത്. ഇതു വരെ 40 നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ നിരവധി ലേഖനങ്ങൾ, കവിതകൾ, നോവലുകൾ, ബാലസാഹിത്യം, തർജമ എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. 1983ൽ പുറത്തിറങ്ങിയ റെഡ്, ബ്ലാക്ക് എന്ന നോവലാണ് ആദ്യമായി രചിച്ചത്. ബോട്ട് ഹൗസ്, മെലങ്കളി, സെപ്റ്റോളജി എന്നീ പുസ്തകങ്ങൾ പ്രശസ്തമാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സാഹിത്യ നൊബേൽ നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഫോസെ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ വർഷം ഫ്രഞ്ച് എഴുത്തുകാരി ആനി എർണോക്സിനായിരുന്നു സാഹിത്യ പുരസ്കാരം. 11 മില്യൺ സ്വീഡിഷ് ക്രോണറാണ് പുരസ്കാര തുക.

Trending

No stories found.

Latest News

No stories found.