മെക്സിക്കോ സിറ്റി:ആഴ്ചകളോളമായി തുടരുന്ന ഉഷ്ണതരംഗത്തെ അതിജീവിക്കാനാകാതെ മെക്സിക്കോ. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഉഷ്ണതരംഗം മൂലം മെക്സിക്കോയിൽ 100 പേർ മരിച്ചതായാണ് ഓദ്യോഗിക റിപ്പോർട്ട്.
നിർജലീകരണവും സൂര്യതാപവും മൂലമാണ് കൂടുതൽ പേരും മരിച്ചിരിക്കുന്നത്. പലയിടങ്ങളിലും 50 ഡിഗ്രീ സെൽഷ്യസിലും അധികമാണ് ചൂട്. മൂന്നാഴ്ചയായി കനത്ത ഉഷ്ണതരംഗം ആഞ്ഞടിക്കുകയാണ് മെക്സിക്കോയിൽ. ചൂട് രൂക്ഷമായതോടെ വിദ്യാലയങ്ങൾ അടച്ചിടേണ്ട അവസ്ഥയിലാണ് അധികൃതർ.വൈദ്യുതി വിതരണ ശൃംഖലയും താറുമാറായ അവസ്ഥയിലാണ്.