സൈഫർ കേസ്: ഇമ്രാൻ ഖാനും ഷാ മഹ്മൂദ് ഖുറൈഷിക്കും 10 വർഷം വീതം തടവ്

കഴിഞ്ഞ ഡിസംബർ 13ന് കേസിൽ ഇമ്രാൻ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇമ്രാൻ ഖാനും ഷാ മഹ്മൂദ് ഖുറൈഷിയും
ഇമ്രാൻ ഖാനും ഷാ മഹ്മൂദ് ഖുറൈഷിയും
Updated on

ഇസ്ലാമാബാദ്: സൈഫർ കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷിക്കും പത്തു വർഷം വീതം തടവു ശിക്ഷ വിധിച്ച് പാക് പ്രത്യേക കോടതി. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് എംബി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ. കഴിഞ്ഞ ഡിസംബർ 13ന് കേസിൽ ഇമ്രാൻ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവിൽ അഴിമതിക്കേസിൽ അഡ്യാല ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ.

പാക്കിസ്ഥാനിൽ ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ഇമ്രാൻ ഖാനെ വീണ്ടും ശിക്ഷിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Trending

No stories found.

Latest News

No stories found.