വംശഹത്യയും യുദ്ധവും പട്ടിണിയും; പലസ്തീൻ പ്രധാനമന്ത്രി രാജിവച്ചു

രാജിക്കത്ത് പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് കൈമാറി
വംശഹത്യയും യുദ്ധവും പട്ടിണിയും; പലസ്തീൻ പ്രധാനമന്ത്രി രാജിവച്ചു
Updated on

ജറൂസലം: പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ​ഇഷ്തയ്യ രാജിവച്ചു. ഗാസയിൽ ഇസ്രായേലിന്‍റെ വംശഹത്യ അവസാനിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗാസയുദ്ധവും പട്ടിണിയും കണക്കിലെടുത്താണ് തന്‍റെ രാജി എന്ന് മുഹമ്മദ് ​ഇഷ്തയ്യ പറഞ്ഞു. രാജിക്കത്ത് പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് കൈമാറി.

വെല്ലുവിളികളെ അതിജീവിക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാനും കഴിവുള്ള പുതിയ സർക്കാർ രൂപീകരിക്കേണ്ട ആവശ്യകതയും ഇന്ന് പലസ്തീനിനുണ്ട്. വെസ്റ്റ് ബാങ്കിലും ജറൂസലമിലെയും ഇസ്രായേലിന്‍റെ ആക്രമണങ്ങളും ഗാസ മുനമ്പിലെ യുദ്ധവും വംശഹത്യയും പട്ടിണിയും കണക്കിലെടുത്താണ് താൻ രാജി വയ്ക്കുന്നതെന്ന് മഹ്മൂദ് അബ്ബാസ് രാജിയിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.