റോം: ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിൽ പ്രതികരണമായി ഫ്രാൻസിസ് മാർപാപ്പ. ഇസ്രയേലിലെയും ഗാസയിലെയും ആക്രമണങ്ങളും സംഘർഷവും അവസാനിപ്പിക്കണം. ഭീകരവാദവും യുദ്ധവും ഒരു പ്രശ്നത്തെയും പരിഹരിക്കില്ല, പകരം അത് നിഷ്കളങ്കരായ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് മരണത്തിലേക്ക് നയിക്കുകയുള്ളൂവെന്ന് മാർപാപ്പ പറഞ്ഞു.
ശനിയാഴ്ച നടന്ന ഹമാസ് ആക്രമണത്തിൽ ചുരുങ്ങിയത് 250 ഓളം ഇസ്രയേലുകൾ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ മുന്നൂറോളം പാലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.