ജനന നിരക്ക് ഉയർത്താനുള്ള ശ്രമം ജോലിയുടെ ഇടവേളകളിലും വേണം: പുടിൻ

ജനന നിരക്ക് ഉയർത്താൻ ജോലിയുടെ ഇടവേളകളിൽ പോലും ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടിലാണത്രെ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ
ജനന നിരക്ക് ഉയർത്താനുള്ള ശ്രമം ജോലിയുടെ ഇടവേളകളിലും വേണം: പുടിൻ | Putin calls for sex during work intervels
ജനന നിരക്ക് ഉയർത്താനുള്ള ശ്രമം ജോലിയുടെ ഇടവേളകളിലും വേണം: പുടിൻ
Updated on

മോസ്കോ: സ്വതവേ ജനന നിരക്ക് കുറയുന്ന റഷ്യയിൽ, യുക്രെയ്ൻ യുദ്ധം കൂടിയായതോടെ ജനസംഖ്യാ വളർച്ച കൂടുതൽ പരിതാപകരമായി. ഇതിനു പരിഹാരമായി ജനന നിരക്ക് ഉയർത്താൻ ജോലിയുടെ ഇടവേളകളിൽ പോലും ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടിലാണത്രെ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ.

ജനസംഖ്യാപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായി ലൈംഗിക മന്ത്രാലയം രൂപീകരിക്കുന്നതു പോലും സർക്കാരിന്‍റെ പരിഗണനയിലാണത്രെ.

ജനന നിരക്ക് വർധിപ്പിക്കാൻ കൗതുകകരമായ മറ്റു ചില നിർദേശങ്ങൾ കൂടി സർക്കാരിന്‍റെ പരിഗണനയിലുണ്ട്. രാത്രി 10 മുതൽ പുലർച്ചെ രണ്ട് വരെ ലൈറ്റുകളും ഇന്‍റർനെറ്റും ഓഫ് ചെയ്യുക എന്നത് അതിലൊന്നു മാത്രം.

ഡേറ്റിങ്ങിനു പോകാനും, വിവാഹത്തിനു ശേഷം രാത്രി ഹോട്ടലിൽ താമസിക്കാനുമൊക്കെ സർക്കാർ ധനസഹായം നൽകുന്നതുമൊക്കെ പരിഗണനയിലുണ്ട്.

23 വയസിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് കുട്ടികളുണ്ടായാൽ സർക്കാർ ചെലവിന് കൊടുക്കുന്ന പദ്ധതി പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കിക്കഴിഞ്ഞു. പൊതുമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യമായി പ്രത്യുത്പാദനശേഷി പരിശോധിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.