ബീജിങ്ങിൽ 140 വർഷത്തിനിടെ റെക്കോഡ് മഴ

വൈ​ദ്യു​തി, കു​ടി​വെ​ള്ള വി​ത​ര​ണം ത​ക​രാ​റി​ലാ​ണ്.
ബീജിങ്ങിൽ താമസക്കാരെ ഒഴിപ്പിക്കുന്നു
ബീജിങ്ങിൽ താമസക്കാരെ ഒഴിപ്പിക്കുന്നു
Updated on

ഷു​വോ​ഷു: ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബീ​ജി​ങ്ങി​ൽ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ പെ​യ്ത​ത് 744.8 മി​ല്ലി​മീ​റ്റ​ർ മ​ഴ. 140 വ​ർ​ഷ​ത്തി​നി​ടെ ബീ​ജി​ങ്ങി​ൽ പെ​യ്യു​ന്ന ഏ​റ്റ​വും ശ​ക്ത​മാ​യ മ​ഴ​യാ​ണി​ത്. ഡോ​ക്സു​രി കൊ​ടു​ങ്കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണു പേ​മാ​രി​യെ​ന്നു ബീ​ജി​ങ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ബീ​ജി​ങ്ങി​ലും സ​മീ​പ​ത്തെ ഹെ​യ്ബെ​യ് പ്ര​വി​ശ്യ​യി​ലും ശ​നി​യാ​ഴ്ച മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണു പെ​യ്യു​ന്ന​ത്. പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നി​ര​വ​ധി റോ​ഡു​ക​ൾ ത​ക​ർ​ന്നു. വൈ​ദ്യു​തി, കു​ടി​വെ​ള്ള വി​ത​ര​ണം ത​ക​രാ​റി​ലാ​ണ്. ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ബീ​ജി​ങ്ങി​ൽ പ​ല​യി​ട​ത്തും ആ​ളു​ക​ൾ പാ​ല​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി.

Trending

No stories found.

Latest News

No stories found.