ബൈഡന് പിന്നാലെ ഋഷി സുനകും ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി ചർച്ച നടത്തും

അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇസ്രയേൽ സന്ദർശനത്തിനു പിന്നാലെയാണ് യുകെ പ്രധാനമന്ത്രിയും എത്തുന്നത്
Rishi Sunak
Rishi Sunak
Updated on

ലണ്ടൻ: ഇസ്രയേൽ‌-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേൽ സന്ദർശിക്കും. തുടർന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സുനക് ചര്‍ച്ച നടത്തും.

''ഓരോ മരണവും ഒരു ദുരന്തമാണ്. ഹമാസിന്‍റെ ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. ഗാസയിലെ ആശുപത്രിയില്‍ നടന്ന സ്‌ഫോടനം, കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനായി മേഖലയിലേയും ലോകത്തേയും നേതാക്കള്‍ ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് വ്യക്തമാക്കുന്നത്'' ഋഷി സുനക് പറഞ്ഞു.

അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇസ്രയേൽ സന്ദർശനത്തിനു പിന്നാലെയാണ് യുകെ പ്രധാനമന്ത്രിയും എത്തുന്നത്. ഗാസ ആശുപത്രി ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്ന നിലപാടാണ് ബൈഡന്‍ സ്വീകരിച്ചത്. ഇക്കാര്യം ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.