യൂറോപ്യൻ പാർലമെന്‍റ് പ്രസിഡന്‍റായി വീണ്ടും റോബർട്ട മെറ്റ്സോള

ആകെയുള്ള 623 വോട്ടുകളിൽ 562 വോട്ടും നേടി രണ്ടാം വിജയം
യൂറോപ്യൻ പാർലമെന്‍റ് പ്രസിഡന്‍റായി വീണ്ടും റോബർട്ട മെറ്റ്സോള| Roberta Metsola is back as the President of the European Parliament
റോബർട്ട മെറ്റ്സോള
Updated on

ബ്രസൽസ്: എഴുന്നൂറ്റി ഇരുപതോളം അംഗങ്ങളടങ്ങുന്ന യൂറോപ്യൻ പാർലമെന്‍റ് ഇനി വരുന്ന രണ്ടര വർഷം കൂടി മാൾട്ട സ്വദേശിയായ നാൽപത്തഞ്ചുകാരി റോബർട്ട മെറ്റ്സോളയുടെ കയ്യിൽ ഭദ്രം. ചൊവ്വാഴ്ച രാവിലെ നടന്ന വോട്ടെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റ് ആകെയുള്ള 623 വോട്ടുകളിൽ 562 വോട്ടും നേടി തന്‍റെ വിജയം രണ്ടാമതും ഉറപ്പാക്കി.

ശക്തമായ യൂറോപ്യൻ യൂണിയന്‍റെ ശക്തമായ പാർലമെന്‍റായിരിക്കും ഇതെന്ന് മെറ്സോള തന്നെ വിജയിപ്പിച്ചവർക്ക് വാക്കു നൽകി. പാർലമെന്‍ററി പ്രവർത്തനങ്ങളിലും നിയമപാലനത്തിലും യാതൊരു വിട്ടു വീഴ്ചയ്ക്കും തയാറല്ലാത്തതാണ് റോബർട്ട മെറ്റ്സോളയുടെ രണ്ടാം വിജയവും എന്ന് സൂചിപ്പിക്കുന്നതായിരുന്നു അവരുടെ ആദ്യ പ്രസംഗം തന്നെ. എതിരാളിയായ ഇടതുപക്ഷ സ്ഥാനാർഥി ഐറിൻ മൊന്‍റെറോയ്ക്ക് ആകെ കിട്ടിയത് 61 വോട്ടു മാത്രമായിരുന്നു.

ഇതോടെ റോബർട്ടയുടെ പൊളിറ്റിക്കൽ ഗ്രാഫ് മുമ്പെന്നത്തേക്കാളും യൂറോപ്യൻ പീപ്പിൾസ് പാർട്ടിയിൽ ഉയർന്നു. ഡേവിഡ് സസ്സോളിയെന്ന തന്‍റെ മുൻഗാമി അന്തരിച്ചതിനെ തുടർന്നാണ് അവിചാരിതമായി 2022 ജനുവരിയിൽ റോബർട്ട സ്ഥാനമേറ്റത്. ആദ്യമായി ഇത്ര വലിയൊരു സ്ഥാനത്തേക്ക് കടന്നു വന്ന റോബർട്ടയുടെ വിജയം മാൾട്ട പോലൊരു ചെറിയ യൂറോപ്യൻ യൂണിയൻ രാജ്യത്തിന് ചിന്തിക്കാൻ പോലും ആകുന്നതിലും അപ്പുറം ആനന്ദദായകമായിരുന്നു. പലപ്പോഴും യൂറോപ്യൻ യൂണിയൻ പാർലമെന്‍റിൽ നിന്നു വന്നുപോയ പാകപ്പിഴകൾ തിരുത്താൻ റോബർട്ട ഓരോ യൂറോപ്യൻ രാജ്യത്തലവന്മാരെയും നേരിട്ട് സന്ദർശിച്ച് അവരുമായി സൗഹൃദം വീണ്ടെടുക്കുകയും നിലനിർത്തുകയും ചെയ്തതിന്‍റെ ഫലമാണ് ഈ സമുന്നതമായ രണ്ടാം വിജയം. ഏപ്രിൽ 2022ൽ കീവിലുമെത്തി ഈ  പ്രസിഡന്‍റ്. അതെല്ലാം റോബർട്ടയുടെ ജനപ്രീതി വർധിപ്പിക്കാൻ ഇടയാക്കി.

Trending

No stories found.

Latest News

No stories found.