20,000,000,000,000,000,000,000,000,000,000,000 ഡോളർ!! ഗൂഗിളിന് റഷ്യ ചുമത്തിയ പിഴ തുക കേട്ട് കണ്ണുതള്ളി ലോകം

ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും ഈ തുക കണ്ടെത്താനാവില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു
Russia Fines Google $20 Decillion
20,000,000,000,000,000,000,000,000,000,000,000 ഡോളർ!! ഗൂഗിളിന് റഷ്യ ചുമത്തിയ പിഴ തുക കേട്ട് കണ്ണുതള്ളി ലോകം
Updated on

ഗൂഗിളിന് റഷ്യ ചുമത്തിയ പിഴ തുക കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് ലോകം. 20 ഡെസില്യൺ ഡോളർ(അതായത് 2 ശേഷം 34 പൂജ്യം) ആണ് പിഴത്തുക. ഈ തുക പലരും ആദ്യമായാണ് കേൾക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കാൻ പോരുന്ന തുകയാണിത്. 2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആല്‍ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ് ഗൂഗിളിന്‍റെ ഇപ്പോഴത്തെ ആസ്ഥി. എന്നാൽ ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും ഈ തുക കണ്ടെത്താനാവില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്‍റെ ഉടമസ്ഥതയിലുള്ള യൂടൂബ് ചാനലിനെതിരേയാണ് അഭൂതപൂർവമായ പിഴ ചുമത്തിയിരിക്കുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മറുപടിയായി റഷ്യൻ സർക്കാർ നടത്തുന്ന മീഡിയ ചാനലുകളെ തടയാനുള്ള പ്ലാറ്റ്‌ഫോമിന്‍റെ തീരുമാനത്തിനെതിരേയാണ് പിഴ ചുമത്തിയത്.ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവില്‍ ഈ ചാനലുകള്‍ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കിൽ ദിവസവും ഈ തുക ഇരട്ടിയാവുമെന്നും വിധിയിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.