യുക്രെയ്ൻ ഹാക്കർ ആക്രമണം: റഷ്യൻ സ്റ്റേറ്റ് മീഡിയ കമ്പനി സ്തംഭിച്ചു

ഹൈബ്രിഡ് യുദ്ധം എന്ന് റഷ്യ
hakerattack
റഷ്യൻ മാധ്യമത്തിനെതിരെ യുക്രെയ്ൻ ഹാക്കർ അറ്റാക്ക്
Updated on

മോസ്കോ: റഷ്യയിലെ സുപ്രധാന മാധ്യമ കമ്പനിയായ വിജിടിആർകെ യുക്രെയ്ൻ സൈബർ ആക്രമണത്തിന് ഇരയായി. കീവിന്‍റെ ഹാക്കർമാർ ആണ് ഇതിനു പിന്നിലെന്ന് യുക്രെയ്നിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു

ഓൾ-റഷ്യ സ്റ്റേറ്റ് ടെലിവിഷൻ ആൻഡ് റേഡിയോ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ വിജിടിആർകെയുടെ വെബ്‌സൈറ്റ് തിങ്കളാഴ്ച ലോഡ് ചെയ്തിരുന്നില്ല. കൂടാതെ അതിന്‍റെ റോസിയ-24 റോളിംഗ് 24 മണിക്കൂർ വാർത്താ ചാനലും ഓൺലൈനിൽ ലഭ്യമല്ലാതായി.

ഇതിനെ കുറിച്ച് തങ്ങളുടെ സ്റ്റേറ്റ് മീഡിയ ഹോൾഡിംഗ്, അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ അഭൂതപൂർവമായ ഹാക്കർ ആക്രമണമാണ് നേരിട്ടതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിജിടിആർകെയ്ക്ക് എതിരെ നടന്ന വൻ സൈബർ ആക്രമണം സംഘടിപ്പിച്ചവർ അവശേഷിപ്പിച്ച അടയാളങ്ങളിലൂടെ അതിന്‍റെ പ്രഭവ കേന്ദ്രങ്ങൾ കണ്ടെത്താൻ തങ്ങളുടെ സ്പെഷ്യലിസ്റ്റുകൾ കഠിന പരിശ്രമത്തിലാണെന്നും റഷ്യ പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ ഓൺലൈൻ സേവനം ഒറ്റരാത്രികൊണ്ട് സൈബർ ആക്രമണത്തിന് വിധേയമായെന്നും യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾ നിരവധി റഷ്യക്കാർക്ക് നൽകുന്ന വാർത്താ ചാനലുകളാണെന്നും തിങ്കളാഴ്ച രാവിലെ പറഞ്ഞ വിജിടിആർകെയ്ക്ക് പിന്നീട് ഒന്നിനോടും പ്രതികരിക്കാനായില്ല.

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന സംഭവത്തിന് ഉത്തരവാദി ഉക്രേനിയൻ ഹാക്കർമാരാണെന്ന് ഉക്രേനിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുടിന്‍റെ ജന്മദിനത്തിൽ എല്ലാ റഷ്യൻ സ്റ്റേറ്റ് ടെലിവിഷനിലും റേഡിയോ പ്രക്ഷേപണത്തിലും വലിയ തോതിലുള്ള ആക്രമണം നടത്തിയ യുക്രേനിയൻ ഹാക്കർമാരെ പേരു വെളിപ്പെടുത്താത്ത കമ്പനി അഭിനന്ദിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ആ അവകാശവാദം സ്വതന്ത്രമായി പരിശോധിക്കാൻ ആവാത്ത വിധം ഹാക്കർമാർ റോയിട്ടേഴ്സിനെയും തടഞ്ഞു.

റേഡിയോ സ്റ്റേഷനുകളും നിരവധി പ്രാദേശിക ടിവി ചാനലുകളും സ്വന്തമാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വിജിറ്റിആർകെയുടെ ഓൺലൈൻ, ആന്തരിക സേവനങ്ങളെയാണ് സൈബർ ആക്രമണം ലക്ഷ്യമിട്ടതെന്ന് പേരിടാത്ത ഒരു ഉറവിടത്തെ ഉദ്ധരിച്ചു കൊണ്ട് റഷ്യൻ വാർത്താ ഔട്ട്‌ലെറ്റ് Gazeta.ruവ്യക്തമാക്കി.

നിലവിൽ റഷ്യയ്ക്കുണ്ടായ സൈബർ ആക്രമണം അത്ര വേഗം പരിഹരിക്കപ്പെടില്ലെന്നും അതിനു വളരെയധികം സമയമെടുക്കുമെന്നും യുക്രെയ്ൻ വൃന്ദങ്ങൾ വ്യക്തമാക്കുന്നു. മീഡിയ മാത്രമല്ല, ഇന്‍റർനെറ്റും ടെലിഫോൺ പോലും പുടിന്‍റെ ജന്മദിനം മുതൽ പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ് ഇപ്പോൾ യുക്രെയ്ൻ ഹാക്കർമാർ.മോസ്‌കോയിൽ സംസാരിച്ച റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് മരിയ സഖരോവ ഹൈബ്രിഡ് യുദ്ധം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.