ഇസ്രയേലിനെതിരെ റഷ്യ

റഷ്യയിൽ പുടിനുമായി ചർച്ച നടത്തിയ ശേഷം അബ്ബാസ് തയ്യിബ് എർദോഗനുമായുള്ള ചർച്ചകൾക്കായി തുർക്കിയിലേക്ക് പോകും.
putin abas
റഷ്യ പലസ്തീൻ ചർച്ചയിൽ പുടിനും അബ്ബാസും
Updated on

ഇറാനും അച്ചുതണ്ടുകളായ ഹമാസും ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയ്ക്ക് കോപ്പു കൂട്ടുന്നതിനിടെ റഷ്യ മോസ്കോയിൽ പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി.

"പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്‍റെ നിലവിലെ രൂക്ഷതയുടെയും ഗാസ മുനമ്പിലെ അഭൂതപൂർവമായ മാനുഷിക ദുരന്തത്തിന്‍റെയും വെളിച്ചത്തിൽ മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികളെക്കുറിച്ച് ഒരു വിശകലനകൈമാറ്റം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു," എന്നാണ് ഒരു ടെലിഗ്രാം സന്ദേശത്തിൽ ക്രെംലിൻ അറിയിച്ചത്.

ബുധനാഴ്‌ച വരെ നീളുന്ന സന്ദർശനത്തിന് തിങ്കളാഴ്ചയാണ് അബ്ബാസ് മോസ്കോയിൽ എത്തിയത്. റഷ്യയിൽ പുടിനുമായി ചർച്ച നടത്തിയ ശേഷം അബ്ബാസ് തുർക്കിയിൽ തയ്യിബ് എർദോഗനുമായുള്ള ചർച്ചകൾക്കായി തുർക്കിയിലേക്ക് പോകും.

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനടക്കമുള്ള അറബ് നേതാക്കളുമായും അടുത്ത ബന്ധം സ്ഥാപിച്ച റഷ്യ, അടുത്തിടെ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തെ അപലപിച്ചിരുന്നു.മിഡിൽ ഈസ്റ്റിനെ കൂടുതൽ അസ്ഥിരപ്പെടുത്തുന്നതിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു. പലസ്തീനു വേണ്ടി റഷ്യ മുന്നിട്ടിറങ്ങിയാൽ ഇതൊരു മൂന്നാം ലോകമഹായുദ്ധത്തിലേക്കു നീങ്ങും. ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാകാതെ നോക്കുന്നതിനുള്ള ശ്രമങ്ങളിലാണ് യൂറോപ്യൻ രാജ്യങ്ങൾ.

Trending

No stories found.

Latest News

No stories found.