അഭ്യൂഹങ്ങൾക്കിടെ ഉത്തര കൊറിയ സന്ദർശിക്കാനൊരുങ്ങി റഷ്യൻ‌ വിദേശകാര്യമന്ത്രി

സന്ദർശനത്തിന്‍റെ ഉദ്ദേശത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ഇനിയും വ്യക്തമാക്കിയിട്ടില്ല.
റഷ്യൻ വിദേശകാര്യമന്ത്രി  സെർഗ്രേ ലാവ്രോവ്
റഷ്യൻ വിദേശകാര്യമന്ത്രി സെർഗ്രേ ലാവ്രോവ്
Updated on

മോസ്കോ: റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആയുധ കൈമാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടെ ഉത്തര കൊറിയയിൽ സന്ദർശനം നടത്താനൊരുങ്ങി റഷ്യൻ വിദേശകാര്യമന്ത്രി സെർഗ്രേ ലാവ്രോവ്. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ലാവ്രോവ് ഉത്തരകൊറിയയിൽ എത്തുക. സന്ദർശനത്തിന്‍റെ ഉദ്ദേശത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ഇനിയും വ്യക്തമാക്കിയിട്ടില്ല.

യുക്രൈൻ യുദ്ധത്തിനായി ഉത്തരകൊറിയ റഷ്യക്ക് ആയുധങ്ങൾ നൽകിയെന്ന് യുഎസ് ആരോപിച്ചിരുന്നു. ആയിരം കണ്ടെയ്നർ നിറയെ ആയുധങ്ങളും വെടിമരുന്നും കൈമാറിയെന്നായിരുന്നു ആരോപണം. ഉത്തര കൊറിയൻ സ്ഥാനപതി കിം ജോങ് ഉൻ കഴിഞ്ഞ മാസം റഷ്യ സന്ദർശിച്ചതിനു പുറകേയാണ് ഇരു രാജ്യങ്ങളും തമ്മിൽ ആയുധങ്ങൾ കൈമാറ്റം ചെയ്യാൻ ധാരണയായെന്ന അഭ്യൂഹം കനത്തത്. ഒരു വർഷമായി തുടരുന്ന യുക്രൈൻ- റഷ്യ യുദ്ധം റഷ്യയുടെ ആയുധശേഖരത്തിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.

ഉത്തരകൊറിയയുടെ കൈവശം ധാരാളമായുള്ള യുദ്ധോപകരണങ്ങൾക്കു പകരം ഉയർന്ന സാങ്കേതിക വിദ്യയോടു കൂടിയ ആയുധങ്ങൾ ഉത്തരകൊറിയയ്ക്കു തിരിച്ചു നൽകുമെന്നാണ് അഭ്യൂഹം.

Trending

No stories found.

Latest News

No stories found.