സൗദിയിലെ മോസ്കുകളിൽ പലസ്തീനിനു വേണ്ടിയുള്ള പ്രാർഥനകൾക്ക് വിലക്ക്

മക്കയിലും മദീനയിലും ഹജ്ജിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് സ്ഥാനമില്ല
സൗദിയിലെ മോസ്കുകളിൽ പലസ്തീനിനു വേണ്ടിയുള്ള പ്രാർഥനകൾക്ക് വിലക്ക്
സൗദിയിലെ മോസ്കുകളിൽ പലസ്തീനിനു വേണ്ടിയുള്ള പ്രാർഥനകൾക്ക് വിലക്ക്
Updated on

റിയാദ്: സൗദി അറേബ്യയിലെ മോസ്കുകളിൽ പലസ്തീനു വേണ്ടി പ്രാർഥിക്കുന്നതിനു വിലക്കേർപ്പെടുത്തി. എന്നു മാത്രമല്ല, മോസ്കുകളിലെ പ്രഭാഷണങ്ങളിൽ പോലും പലസ്തീൻ വിഷയം പരാമർശിക്കരുതെന്നാണ് ഇമാമുമാർക്ക് സൗദി നൽകിയിരിക്കുന്ന ഉത്തരവ്.

കൂടാതെ മക്കയിലും മദീനയിലും ഹജ്ജിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് സ്ഥാനമില്ലെന്നും ഹജ്ജ് മന്ത്രി തൗഫിഗ് അൽ-റബിഅ വ്യക്തമാക്കി. തീർഥാടനം പ്രാർഥനയ്ക്കും ആരാധനയ്ക്കുമുള്ളതാണെന്നും അവിടെ ഇസ്രയേൽ-ഗാസ യുദ്ധ പ്രതിഷേധങ്ങളോ ലോകമെമ്പാടുമുള്ള മുസ്ലിം രാജ്യങ്ങളെ ഗാസയ്ക്കു വേണ്ടിയുള്ള പ്രതിഷേധത്തിലേയ്ക്ക് ആകർഷിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ലെന്നും ഹജ്ജ് മന്ത്രി തൗഫിഗ് അൽ-റബിഅ വിശദമാക്കി.

Trending

No stories found.

Latest News

No stories found.