'മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാനാവാത്തതിനാൽ രാജി വയ്ക്കുന്നു'; ഷെയ്ഖ് ഹസീനയുടെ കുറിപ്പ് പുറത്ത്

സെയ്ന്‍റ് മാർട്ടിൻ ദ്വീപിന്‍റെ പരമാധികാരം അമേരിക്കയ്ക്കു വിട്ടു കൊടുക്കുകയും ബംഗാൾ ഉൾക്കടലിൽ അവർക്ക് സ്വാതന്ത്ര്യവും നൽകിയിരുന്നെങ്കിൽ എനിക്ക് ഇനിയും അധികാരത്തിൽ തുടരാൻ സാധിക്കുമായിരുന്നുവെന്നും ഹസീന
ഹസീനയുടെ പതനം: ഏകാധിപത്യ ഭരണത്തിന് ജനങ്ങൾ കൊടുത്ത തിരിച്ചടി
ഹസീനയുടെ പതനം: ഏകാധിപത്യ ഭരണത്തിന് ജനങ്ങൾ കൊടുത്ത തിരിച്ചടി
Updated on

ധാക്ക: വിദ്യാർഥികളുടെ മൃതദേഹ ഘോഷയാത്ര കാണാനാവാത്തതിനാലാണ് രാജി വച്ചതെന്ന് ഷെയ്ഖ് ഹസീന. രാജി വയ്ക്കും മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി അവർ എഴുതിത്തയ്യാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രക്ഷോഭകാരികൾ അനുവദിച്ചില്ല.

വെറും 45 മിനിറ്റിനുള്ളിൽ രാജി വച്ച് പുറത്തു പോകാനാണ് വസതിക്കു ചുറ്റും തടിച്ചു കൂടിയ പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടത്. തന്‍റെ രാജിക്കു കാരണമായത് യുഎസ് ആണെന്നും ഷെയ്ഖ് ഹസീന കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്.

കുറിപ്പിലെ പ്രധാനഭാഗം വായിക്കാം

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാനാകാത്തതിനാൽ ഞാൻ രാജി വയ്ക്കുന്നു. വിദ്യാർഥികളുടെ മൃതദേഹങ്ങൾക്കു മേൽ അധികാരം പിടിച്ചെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഞാനതൊരിക്കലും അനുവദിക്കില്ല. അതിനാൽ പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കുന്നു. സെയ്ന്‍റ് മാർട്ടിൻ ദ്വീപിന്‍റെ പരമാധികാരം അമേരിക്കയ്ക്കു വിട്ടു കൊടുക്കുകയും ബംഗാൾ ഉൾക്കടലിൽ അവർക്ക് സ്വാതന്ത്ര്യവും നൽകിയിരുന്നെങ്കിൽ എനിക്ക് ഇനിയും അധികാരത്തിൽ തുടരാൻ സാധിക്കുമായിരുന്നു.

ഒരിക്കലും തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കണമെന്ന് എന്‍റെ നാട്ടിലെ ജനങ്ങളോട് ഞാൻ കെഞ്ചുകയാണ്. ഇനിയും ഞാൻ രാജ്യത്ത് തുടർന്നാൽ ഒരു പക്ഷേ കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടേക്കാം.. കൂടുതൽ പൊതുസ്വത്ത് നശിപ്പിക്കപ്പെട്ടേക്കാം. അതിനാൽ വളരെ ബുദ്ധിമുട്ടേറിയതെങ്കിലും പുറത്തേക്ക് പോകാമെന്ന തീരുമാനത്തിൽ ഞാനെത്തിയിരിക്കുന്നു. നിങ്ങൾ തെരഞ്ഞെടുത്തതിനാലാണ് ഞാൻ നിങ്ങളുടെ നേതാവായത്. നിങ്ങളാണ് എന്‍റെ ശക്തി. പ്രതീക്ഷകൾ കൈമോശം വരുത്തരുത്, ഞാൻ വൈകതെ തിരിച്ചെത്തും. ഞാൻ പരാജയപ്പെട്ടേക്കാം പക്ഷേ ആർ‌ക്കു വേണ്ടിയാണോ എന്‍റെ പിതാവ്, എന്‍റെ കുടുംബം ഇല്ലാതായത് ആ ബംഗ്ലാദേശിലെ ജനങ്ങൾ വിജയിക്കണം.

Trending

No stories found.

Latest News

No stories found.