ദക്ഷിണാഫ്രിക്കയില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 45 മരണം; 8 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

ഈസ്റ്റര്‍ ആഘോഷത്തിന് പോയവരുടെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു
south africa bus accident 45 deaths
south africa bus accident 45 deaths
Updated on

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. ബോട്സ്വാനയിൽ നിന്ന് രാജ്യ തലസ്ഥാനമായ മൊറിയ നഗരത്തില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കായി വന്നവരാണ് അപകടത്തില്‍പ്പെട്ടത്. 8 വയസുള്ള ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഡ്രൈവർക്കു ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടകാരണം. പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിച്ചയുടന്‍ ബസിന് തീപിടിക്കുകയായിരുന്നു. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിനശിച്ചിരുന്നു.

ബസിന് ബോട്സ്വാന ലൈസൻസാണ് ഉള്ളതെങ്കിലും യാത്രക്കാർ എത് രാജ്യക്കാരാണെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയ ഗതാഗത മന്ത്രി സിന്ദിസിവെ ചികുംഗ പറഞ്ഞു. അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.