തിരിച്ചു വരവിനൊരുങ്ങി സുനിതയും വിൽമോറും

സ്പേസ് എക്സ് ക്രൂ-9 ബഹിരാകാശ യാത്രികരായ നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർക്കൊപ്പം മടക്കയാത്ര
Sunita Williams and Butch Wilmore
തിരിച്ചു വരവിനൊരുങ്ങി സുനിതയും വിൽമോറും
Updated on

അങ്ങനെ സുനിത വില്യംസ് ഭൂമിയിലേയ്ക്കുള്ള തിരിച്ചു വരവിന് ഒരുങ്ങുന്നു. ഒപ്പം സഹയാത്രികൻ ബുച്ച് വിൽമോറുമുണ്ട്. സ്പേസ് എക്സ് ക്രൂ-9 ബഹിരാകാശ യാത്രികരായ നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർക്കൊപ്പമായിരിക്കും ഇരുവരും തിരികെയെത്തുക.

2025 ഫെബ്രുവരിയിലായിരിക്കും ഇന്‍റർനാഷണൽ സ്പേസ് സ്റ്റേഷൻ കമാൻഡറായ സുനിത വില്യംസും ബഹിരാകാശ പേടക എൻജിനീയറായ ബുച്ച് വിൽമോറും സ്‌പേസ് എക്‌സ് ക്രൂ-9 ഡ്രാഗൺ ബഹിരാകാശ പേടകത്തിലായിരിക്കും സംഘം യാത്ര ചെയ്യുക.

തിരിച്ചു വരവിനായുള്ള ഒരുക്കങ്ങൾ ഇങ്ങനെ:

നാസയുടെ ബഹിരാകാശ വാഹനത്തിൽ ഉപയോഗിക്കുന്നതിൽ നിന്നു വ്യത്യസ്തമായ സ്‌പേസ് എക്‌സ് ഇൻട്രാ വെഹിക്കുലാർ ആക്‌റ്റിവിറ്റി സ്യൂട്ടുകൾ സ്‌പേസ് എക്‌സ് ക്രൂ വിൽ യാത്ര ചെയ്യുന്നതിന് ആവശ്യമാണ്. ഈ സ്യൂട്ടുകൾ സുനിതയും വിൽമോറും പരീക്ഷണാർഥം ആദ്യമായി ധരിച്ചുവെന്ന് നാസ റിപ്പോർട്ട് ചെയ്യുന്നു.

ബഹിരാകാശയാത്രികർ അവരുടെ സ്യൂട്ട് ധരിച്ച് ഡ്രാഗൺ പേടകത്തിനുള്ളിൽ ഓഡിയോ ടെസ്റ്റുകളും സീറ്റ് ഫിറ്റ് പരിശോധനകളും നടത്തി. ബഹിരാകാശ നിലയത്തിന്‍റെ ഹാർമണി മൊഡ്യൂളിലേക്ക് ഡോക്ക് ചെയ്ത ഡ്രാഗണിൽ അവർ എമർജൻസി ഡ്രില്ലുകളും പരിശീലിച്ചു.

ക്രൂ-9 ഡ്രാഗൺ മടക്കയാത്രയ്ക്ക് തയ്യാറാണെന്ന് ഉറപ്പാക്കാൻ സമഗ്രമായ സാങ്കേതിക, സുരക്ഷാ പരിശോധനകൾക്ക് വിധേയമായതായി നാസ സ്ഥിരീകരിച്ചു.

മടങ്ങാൻ സജ്ജമാക്കിക്രൂ-8

വില്യംസിനും വിൽമോറിനും എമർജൻസി റിട്ടേൺ വാഹനമായി പ്രവർത്തിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-8 ബഹിരാകാശ പേടകം അതിന്‍റെ ദൗത്യത്തിന്‍റെ അവസാന ഘട്ടത്തിലാണ്. നാസയുടെ ബഹിരാകാശ യാത്രികരായ മാത്യു ഡൊമിനിക്, മൈക്കൽ ബരാറ്റ്, ജീനെറ്റ് എപ്പ്സ്, റോസ്‌കോസ്‌മോസ് ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടർ ഗ്രെബെൻകിൻ എന്നിവർ ഫ്ലോറിഡ തീരത്തെ സ്‌പ്ലാഷ്‌ഡൗൺ സോണുകളിലെ കാലാവസ്ഥയെ ആശ്രയിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഭൂമിയിലേക്ക് മടങ്ങും. ക്രൂ-9 ഡ്രാഗൺ ഇപ്പോൾ വില്യംസ്, വിൽമോർ, ഹേഗ്, ഗോർബുനോവ് എന്നിവരുടെ എമർജൻസി റിട്ടേൺ ബഹിരാകാശ പേടകമായി പ്രവർത്തിക്കും.

Trending

No stories found.

Latest News

No stories found.