സ്പേസ് സ്യൂട്ടില്ലാതെ മടങ്ങുമോ സുനിതയും വിൽമോറും?

സ്പേസ് സ്യൂട്ടുകൾ പൊരുത്തപ്പെടാത്തത് കാരണം
Sunita Williams and Butch Wilmore
സുനിത വില്യംസും ബുച്ച് വിൽമോറും
Updated on

ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ വസ്ത്രമില്ലാതെ ഭൂമിയിലേക്ക് മടങ്ങാൻ സാധ്യത. രണ്ടു മാസത്തിലേറെയായി ഇവർ ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്നു. നാസയുടെയും ഇലോൺ മസ്കിന്‍റെ സ്പേസ് എക്സിന്‍റെ ഡ്രാഗൺ ക്രാഫ്റ്റും തമ്മിലുള്ള സ്പേസ് സ്യൂട്ടുകളുടെ പൊരുത്തക്കേടാണ് ഇപ്പോൾ സുരക്ഷിതമായി തിരിച്ചു വരുന്നതിന് സുനിതയും വിൽമോറും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് നാസ റിപ്പോർട്ട് ചെയ്യുന്നു. സുനിതയെയും വിൽമോറിനെയും തിരികെ കൊണ്ടു വരാൻ സ്വകാര്യ ബഹിരാകാശ വാഹനമായ സ്പേസ് എക്സിന്‍റെ സഹായം തേടാനുള്ള ആലോചനയിലാണ് നാസ. എന്നാൽ സ്പേസ് എക്സ് വാഹനത്തിൽ നാസയുടെ ബോയിങ് വാഹനത്തിന്‍റെ സ്പേസ് സ്യൂട്ടോ ബോയിംഗ് വാഹനത്തിൽ സ്പേസ് എക്സിന്‍റെ സ്പേസ് സ്യൂട്ടോ പൊരുത്തപ്പെടില്ല. ഇപ്പോൾ അവരുള്ള

സ്റ്റാർലൈനർ അൺഡോക്ക് ചെയ്യുകയും ഡ്രാഗൺ മാത്രം ലഭ്യമാവുകയും ചെയ്താൽ, അവർക്ക് ഡ്രാഗണിൽ  മതിയായ സൗകര്യങ്ങളില്ലാതെ മടങ്ങേണ്ടി വന്നേക്കും. ഇത് അധിക അപകടങ്ങൾക്ക് കാരണമായേക്കാം. എന്നിരുന്നാലും, 2025 ഫെബ്രുവരിയിൽ ബഹിരാകാശയാത്രികർ തിരിച്ചെത്തിയാൽ, അവർക്ക് അനുയോജ്യമായ ബഹിരാകാശ വസ്ത്രങ്ങൾ അയയ്ക്കാൻ നാസയ്ക്ക് മതിയായ സമയം ലഭിക്കും. ഇതിനായി ഓഗസ്റ്റ് അവസാന വാരത്തോടെ ഒരു തീരുമാനമെടുക്കേണ്ട ഘട്ടത്തിലേക്ക് അടുക്കുകയാണ് നാസ.

എട്ടു ദിവസത്തെ ദൗത്യം അനിശ്ചിതമായി വൈകുമ്പോൾ, ബഹിരാകാശയാത്രികരുടെ ക്ഷേമം നാസ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ നിലനിൽപ്പിന് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് പ്രധാന വസ്തുക്കളുമായി ഒരു വിതരണ വാഹനം അവർ അയച്ചു. വരാനിരിക്കുന്ന ക്രൂ-9 ഡ്രാഗൺ ദൗത്യത്തിൽ അധിക  സ്പേസ് എക്സ് SpaceX ഫ്ലൈറ്റ് സ്യൂട്ടുകൾ അയയ്ക്കും, അത് വരും മാസങ്ങളിൽ ഐഎസ്എസിൽ  ISS എത്തും. മടങ്ങിവരുന്നതിന് മുമ്പ് ബഹിരാകാശയാത്രികരെ നന്നായി സജ്ജരാക്കുന്നതിനാണ് ഇത് ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.