സ്വീഡനിൽ സെക്സ് ഇനി സ്പോർട്സ് ഇനം; ചാംപ്യൻഷിപ്പ് അടുത്ത ആഴ്ച

ദിവസം ആറു മണിക്കൂർ വീതം പതിനാറ് ഇനങ്ങളിലായിരിക്കും മത്സരം
സ്വീഡനിൽ സെക്സ് ഇനി സ്പോർട്സ് ഇനം; ചാംപ്യൻഷിപ്പ് അടുത്ത ആഴ്ച
Updated on

ഗോഥൻബർഗ്: ലോകത്താദ്യമായി സെക്സ് ഒരു സ്പോർട്സ് ഇനമായി അംഗീകരിക്കുന്ന രാജ്യമായി സ്വീഡൻ മാറി. ഗോഥൻബർഗിൽ ജൂൺ എട്ട് മുതൽ ഈയിനത്തിൽ യൂറോപ്യൻ ചാംപ്യൻഷിപ്പ് നടത്താനും തീരുമാനമായിട്ടുണ്ട്. ചാംപ്യൻഷിപ്പ് പൂർത്തിയാകാൻ ആഴ്ചകളെടുക്കുമെന്ന് സംഘാടകർ.

സ്വീഡിഷ് സെക്സ് ഫെഡറേഷനാണ് ചാംപ്യൻഷിപ്പ് നടത്തുന്നത്. വിവിധ രാജ്യങ്ങളിൽനിന്നായി ഇരുപതു പേർ ഇതിനകം പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ദിവസം ആറു മണിക്കൂർ വീതം പതിനാറ് ഇനങ്ങളിലായിരിക്കും മത്സരം.

സെക്സിനെ സ്പോർട്സ് ഇനമായി അംഗീകരിച്ചത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണകരമായിരിക്കുമെന്നാണ് സ്വീഡിഷ് സെക്സ് ഫെഡറേഷൻ പ്രസിഡന്‍റ് ഡ്രാഗൻ ബ്രാറ്റിച്ച് അഭിപ്രായപ്പെടുന്നത്. ഉദ്ദേശിക്കുന്ന റിസൽറ്റ് കിട്ടാൻ മത്സരത്തിനു മുൻപ് മതിയായ പരിശീലനം എല്ലാവരും ഉറപ്പാക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

അഞ്ച് പേരടങ്ങുന്ന ജൂറിയും പ്രേക്ഷകരും ചേർന്നായിരിക്കും ജേതാക്കളെ തെരഞ്ഞെടുക്കുക. ഇതിൽ എഴുപത് ശതമാനം വോട്ടും പ്രേക്ഷകരുടെ വകയായിരിക്കും.

Trending

No stories found.

Latest News

No stories found.