സി‍റിയയിൽ ഇറാന്‍റെ സരിൻ ഗ്യാസ് ഉൽപാദനം

സരിൻ ഗ്യാസ് ഉൽപാദനം തകർത്ത് ഇസ്രയേൽ
A fire sparked by an alleged Israeli strike in the Masyaf area of central Syria, late September8
സിറിയയിൽ ഞായറാഴ്ച നടന്ന ഇസ്രയേലി ആക്രമണംcourtesy SANA
Updated on

ഇക്കഴിഞ്ഞ ഞായറാഴ്ച ഇസ്രയേലി സേന സിറിയയിലെ മസ്യാഫ് പ്രദേശത്തെ ഇറാനിയൻ ആയുധ കേന്ദ്രത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ 14 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും തീ ആളിപ്പടരുകയും ചെയ്തു. ഹീബ്രു മാധ്യമങ്ങളാണ് ഇത് വ്യാപകമായി റിപ്പോർട്ട് ചെയ്തത്.

സിറിയൻ ഭരണകൂടവും ഇറാനിയൻ സേനയും രാസായുധങ്ങളുടെയും കൃത്യതയുള്ള മിസൈലുകളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിച്ചിരുന്ന മസ്യാഫിലെ ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പ്രാദേശിക സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിറിയയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) മാത്രം അകലെയാണ് ഈ പ്രദേശം.എന്നാൽ ഇസ്രായേലിന് വടക്ക് 200 കിലോമീറ്റർ (124 മൈൽ) അകലെയുമാണ് മസ്യാഫ്. ഇവിടെ ഇറങ്ങിയാണ് ഐഡിഎഫ് റെയ്ഡ് നടത്തിയതെന്ന് തുർക്കി ആസ്ഥാനമായുള്ള പ്രതിപക്ഷ സിറിയ ടിവി നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നു. അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ മൂന്ന് സിറിയക്കാർ കൊല്ലപ്പെടുകയും രണ്ട് മുതൽ നാല് വരെ ഇറാനികൾ പിടിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു.

ഇറാനികൾക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ റിപ്പോർട്ട് നൽകിയിട്ടില്ല. ഓപ്പറേഷന്‍റെ ഭാഗമായി ലക്ഷ്യമിട്ട സൈറ്റുകളിൽ ഒരു റഷ്യൻ കമ്മ്യൂണിക്കേഷൻ സെന്‍ററും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

സമീപകാല ഇസ്രായേൽ ആക്രമണങ്ങളാൽ സിറിയൻ വ്യോമ പ്രതിരോധം ദുർബലമായെന്നും ഞായറാഴ്ച നടന്ന ആക്രമണം സിറിയയ്ക്ക് തടയാനാകാഞ്ഞത് അതുകൊണ്ടാണ് എന്നും വാർത്തയുണ്ട്.

സിറിയയിലെ ഹമയുടെ പടിഞ്ഞാറുള്ള മസ്യാഫ് പ്രദേശം ഇറാനിയൻ സേനയുടെയും ഇറാൻ അനുകൂല സൈനികരുടെയും താവളമാണ് ഇപ്പോൾ.ഇതാണ് ഇസ്രയേലിനെ ഉറക്കം കെടുത്തുന്നത്.

CERS അല്ലെങ്കിൽ SSRC എന്നറിയപ്പെടുന്ന ശാസ്ത്രീയ പഠന ഗവേഷണ കേന്ദ്രവും ഇതിൽ അടങ്ങിയിരിക്കുന്നു. പാശ്ചാത്യ ഉദ്യോഗസ്ഥർ കെമിക്കൽ ആയുധങ്ങളുടെ നിർമ്മാണവുമായി CERS- നെ വളരെക്കാലമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സിറിയ അംഗീകരിക്കുന്നില്ലെങ്കിലും ഈ ഗവേഷണ കേന്ദ്രത്തിൽ അത്യപകടകരമായ സരിൻ വാതകം ഇറാൻ വികസിപ്പി ച്ചെടുത്തിട്ടുണ്ട് എന്ന് അമെരിക്കയുടെ റിപ്പോർട്ടുണ്ട്.

2011-ൽ സിറിയയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ ഇറാൻ പിന്തുണയുള്ള ലെബനൻ ഹിസ്ബുള്ള ഭീകരസംഘത്തിന് ആയുധങ്ങൾ കൈമാറുന്നതിനും ഇറാനിയൻ പോരാളികളെ ഇസ്രായേൽ അതിർത്തിക്കടുത്ത് നിലനിർത്തുന്നതിനും സിറിയയെ ഉപയോഗിച്ചു വരുന്നു.ഇതു തടയുന്നതിനായി അന്നു മുതൽ ഇസ്രയേൽ സിറിയയിൽ വ്യോമാക്രമണം നടത്തി വരികയാണ്.

Trending

No stories found.

Latest News

No stories found.