അഫ്ഗാനിസ്ഥാനിൽ പത്തു വയസുകഴിഞ്ഞ പെൺകുട്ടികൾക്ക് സ്കൂളുകളിൽ വിലക്ക്

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉൾപ്പെടെയുള്ളവയിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചതിന് അടുത്തിടെ താലിബാനെ യുഎൻ വിമർശിച്ചിരുന്നു
അഫ്ഗാനിസ്ഥാനിൽ പത്തു വയസുകഴിഞ്ഞ പെൺകുട്ടികൾക്ക് സ്കൂളുകളിൽ  വിലക്ക്
Updated on

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ചില പ്രവിശ്യകളിൽ പത്തു വയസു പിന്നിട്ട പെൺകുട്ടികൾ സ്കൂളിൽ പോവുന്നത് വിലക്കി താലിബാൻ സർക്കാർ. ഘാസി പ്രവശ്യയിൽ പത്തു വയസിന് മുകളിലുള്ള പെൺകുട്ടികളെ സ്കൂളിൽ പഠിപ്പിക്കരുതെന്ന് സ്കൂൾ അധികൃതർക്ക് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.

അഫ്ഗാനിസ്ഥാനിൽ പത്തു വയസുകഴിഞ്ഞ പെൺകുട്ടികൾക്ക് സ്കൂളുകളിൽ  വിലക്ക്
'പല്ലുകൾ മുഴുവൻ അടിച്ചു തകർത്തു, മുടി പറിച്ചെടുത്ത് കഷണ്ടിയാക്കി'; അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ദുരന്ത ജീവിതം

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉൾപ്പെടെയുള്ളവയിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചതിന് അടുത്തിടെ താലിബാനെ യുഎൻ വിമർശിച്ചിരുന്നു. പൊതുജീവിതത്തിന്‍റെയും ജോലിയുടെയും മേഖലകളിൽ സർക്കാർ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ആറാം ക്ലാസിനുശേഷം പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നതിത് വിലക്കുന്നതും അഫ്ഗാൻ വനിതകളെ പ്രാദേശിക, സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഏപ്രിലിൽ ഐക്യരാഷ്ട്രസഭയിലെ ജീവനക്കാർക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.