പുരുഷന്മാരുടെ അഫ്ഗാനിസ്ഥാൻ; ചിരിക്കുന്നവരേയും മിണ്ടുന്നവരേയും പിടികൂടാൻ താലിബാൻ ചാര വനിതകൾ

'ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ മുഖം കാണിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്തണം'
taliban hires female spies to catch women breaking laws
ചിരിക്കുകയും മിണ്ടുകയും ചെയ്യുന്ന സ്ത്രീകളെ കണ്ടെത്താൻ താലിബാൻ ചാര വനിതകൾfile image
Updated on

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരേ നടപ്പാക്കിയ കർശന നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചാരപ്പണിക്ക് സ്ത്രീകളെ തന്നെ ഉപയോഗിച്ച് താലിബാൻ. ചിരിക്കുന്നവർ‌, ഉറക്കെ സംസാരിക്കുന്നവർ തുടങ്ങി നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി കൈകാര്യം ചെയ്യാനാണ് സ്ത്രീകളെ നിയോഗിച്ചിരിക്കുന്നത് .

2021 ൽ താലിബാൻ വീണ്ടും അധികാരകത്തിലെത്തിയപ്പോൾ സ്ത്രീകൾക്ക് പുറത്തിറങ്ങാനോ ജോലി ചെയ്യാനോ സർവകലാശാലകളിൽ പോവാനോ ഉള്ള അവകാശങ്ങൾ വരെ ലംഘിച്ചിരുന്നു. എന്നാൽ പ്രൊപ്പഗേഷന്‍ ഓഫ് വെര്‍ച്യു ആന്‍റ് പ്രിവെന്‍ഷന്‍ ഓഫ് വൈസ് എന്ന സദാചാര മന്ത്രാലയത്തിനു കീഴില്‍ ഇപ്പോഴും സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്ന് വിവരമുണ്ട്. ഇത്തരക്കാരെ കണ്ടെത്തണം. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ മുഖം കാണിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്തണം. ചിലർ ആർക്കും കാണാൻ പറ്റാത്ത വിധം അക്കൗണ്ടുകൾ മറച്ചു വക്കുന്നവരുണ്ടാവും. അവരെയെല്ലാം കണ്ടെത്താൻ സ്ത്രീകൾ തന്നെയാണ് മികച്ച ആയുധമെന്ന് താലിബാൻ പറയുന്നു.

ചില സ്ത്രീകൾ ഈ ജോലിക്ക് നിർബന്ധിതരാവും. മറ്റു ചിലരെ ശമ്പളത്തോടു കൂടി ഈ ജോലിക്ക് നിയമിക്കും താലിബാന്‍റെ ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. നിയമലംഘനത്തിന് ശിക്ഷപ്പെടുന്ന സ്ത്രീകളെ അറസ്റ്റു ചെയ്ത് ചാരുപ്രവർത്തിക്ക് അയക്കാറുമുണ്ട്. സ്ട്രീറ്റ് പട്രോളിനായി ഈ വനിതകള്‍ താലിബാന്‍ പുരുഷ അംഗങ്ങളെ അനുഗമിക്കുകയും ചെയ്യും. പുരുഷന്മാരുടെ മുഖത്തു നോക്കുന്നതും സംസാരിക്കുന്നതും തെറ്റാണെങ്കിലും വേശ്യാവൃത്തിക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ തങ്ങളെ സഹായിക്കുന്നത് സ്വീകാര്യമാണെന്ന് ഇദ്ദേഹം മറുപടി പറഞ്ഞു.

Trending

No stories found.

Latest News

No stories found.