ഏഴാം ക്ലാസുകാരന്‍ സ്കൂളിൽ വെടിവയ്പ്പ് നടത്തിയത് ഒരു മാസം 'ഹോം വര്‍ക്ക്' ചെയ്ത ശേഷം

ആക്രമണത്തിനു ശേഷം കുട്ടി തന്നെയാണ് ആക്രമണ വിവരം പൊലീസിൽ വിളിച്ചറിയിച്ചതെന്നാണ് വിവരം.
ഏഴാം ക്ലാസുകാരന്‍ സ്കൂളിൽ വെടിവയ്പ്പ് നടത്തിയത് ഒരു മാസം 'ഹോം വര്‍ക്ക്' ചെയ്ത ശേഷം
Updated on

സെർബിയ: ബെൽഗ്രേഡിലെ വ്ലാഡിസ്ലാവ് റിബ്നിക്കർ പ്രൈമറി സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 13 കാരന്‍ ഒരു മാസത്തോളമായി ഇതിനുവേണ്ടി " ഹോം വർക്ക്" ചെയ്തെന്ന് പൊലീസ്.

വെടിയുതിർക്കേണ്ട ക്ലാസിന്‍റെ സ്കെച്ചും കൊല്ലേണ്ട കുട്ടികളുടെ ലിസ്റ്റും തയ്യാറാക്കിയാണ് ഏഴാം ക്ലാസുകാരന്‍ സ്കൂളിൽ എത്തിയത്. ഒരു മാസമായി കുട്ടി ഇതിനുവേണ്ടി തയ്യാറെടുപ്പുകൾ നടത്തി. ആക്രമണത്തിനു ശേഷം കുട്ടിതന്നെയാണ് ആക്രമണ വിവരം പൊലീസിൽ വിളിച്ചറിയിച്ചതെന്നാണ് വിവരം.

വെടിവയ്പ്പിൽ 8 വിദ്യാർഥികളും ഒരു സ്‌കൂള്‍ ഗാര്‍ഡും കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ 8.40 ഓടെ വ്രാകാർ പരിസരത്താണ് സംഭവം നടന്നത്. ഹിസ്റ്ററി ക്ലാസിൽ കയറി ക്ലാസ് അധ്യാപികയ്ക്കു നേരെ ആദ്യം വെടിയുതിർത്ത ശേഷമാണ് സഹപാഠികൾക്കു നേരെ നിറയൊഴിച്ചത്.

7 പെൺകുട്ടികളും 1 ആൺകുട്ടിയുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിവെയ്പ്പിൽ പരിക്കേറ്റ 6 കുട്ടികള്‍ക്കും 1 അധ്യാപകനും ആശുപത്രിയിൽ തുടരുകയാണ്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. അറസ്റ്റിലായ 13 കാരന്‍ ഒരു സൈക്കോ പാത്തിനെ പോലെയാണ് പെരുമാറുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.