ക‍്യാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ആക്രമണം: ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ

നവംബർ 3നാണ് ക്ഷേത്രത്തിനെതിരായ അതിക്രമ വീഡിയോകൾ പ്രചരിച്ചത്.
Temple priest suspended for Khalistan attack on Hindu temple
ക‍്യാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ആക്രമണം: ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ
Updated on

ഒട്ടാവ: ക‍്യാനഡയിൽ ബ്രാംപ്ടണിലുള്ള ഹിന്ദു ക്ഷേത്രത്തിനു നേരെ ഖാലിസ്ഥാൻ ആക്രമണമുണ്ടായ സംഭവത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ നടപിടി. അക്രമത്തിന് പ്രകോപനമുണ്ടാകുന്ന രീതിയിൽ സംസാരിച്ചതിനാണ് നടപിടി. പൂജാരിയായ രാജേന്ദ്ര പ്രസാദിനെ സസ്പെന്‍ഡ് ചെയ്തതായി ഹിന്ദു സഭാ ക്ഷേത്രം അറിയിച്ചു.

നവംബർ 3നാണ് ക്ഷേത്രത്തിനെതിരായ അതിക്രമ വീഡിയോകൾ പ്രചരിച്ചത്. ശേഷം നവംബർ 6നാണ് ഹിന്ദു സഭാ മന്ദിർ പൂജാരിയുടെ സസ്പെൻഡ് ചെയ്ത വിവരം വിശദമാക്കുന്നത്. ഞായറാഴ്ചത്തെ സംഭവത്തിലെ വിവാദപരമായ ഇടപെടലിനേ തുടർന്നാണ് നടപടിയെന്നാണ് ഹിന്ദു സഭാ മന്ദിർ വിശദമാക്കുന്നത്. എന്നാൽ കൂടുതൽ കാര്യങ്ങൾ വിശദമാക്കിയിട്ടില്ല.

നേരത്തെ ഖലിസ്ഥാന്‍ സംഘടനയുടെ പ്രകടനത്തിൽ കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വലിയ വിവാമായിരുന്നു. പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തുരുന്നു.

Trending

No stories found.

Latest News

No stories found.