അങ്കാറ: തുർക്കി പാർലമെന്‍റിന് സമീപം ഭീകരാക്രമണം. ചാവേർ സ്ഫോടനത്തിൽ 2 പൊലീസുകാർക്ക് പരുക്ക്. പ്രാദേശിക സമയം രാവിലെ 9.30 ഓടെയാണ് ആക്രമണം.
ആഭ്യന്തര വകുപ്പ് മന്ത്രാലത്തിന്‍റെ ജനറൽ ഡയറക്‌ടറേറ്റിന്‍റെ പ്രധാന ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. 2 പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിച്ച വിവരമെന്ന് തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇവരിൽ ഒരാൾ സ്വയം പെട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാളെ പൊലീസ് വെടിവച്ചുകൊല്ലുകയും ചെയ്തു. പാർലമെന്‍റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ആക്രമണം.