'താഡ്': ഇസ്രയേലിന്‍റെ രക്ഷാകവചം

ഹ്രസ്വ ദൂര, ഇടത്തരം, മധ്യ റേഞ്ചുകളിലുള്ള ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ രൂപകൽപന ചെയ്ത ഒരു അത്യാധുനിക സംവിധാനമാണ് താഡ്
THAAD
താഡ്
Updated on

ഇറാന്‍റെയും സഖ്യശക്തികളുടെയും മിസൈൽ ആക്രമണത്തിൽ നിന്ന് ഇസ്രയേലിന് സംരക്ഷണം ഒരുക്കുന്നതിൽ അയൺ ഡോം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ താഡ് രംഗത്തെത്തുന്നത്. അമെരിക്ക ഇസ്രയേലിന്‍റെ സംരക്ഷണത്തിനായി താഡ് വിന്യസിക്കാൻ ഒരുങ്ങിയത് ആശങ്കയോടെ കാണുന്നത് ഇറാനും കൂട്ടരും മാത്രമല്ല, ചൈനയും ഉത്തര കൊറിയയും പോലും അമെരിക്കയുടെ ഈ നീക്കത്തിൽ ആശങ്കാകുലരാണ്.

ഇസ്രയേലിന്‍റെ ഈ പുതിയ രഹസ്യ കവചം അമെരിക്കയുടെ അതി നൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ്. ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) എന്നാണ് ഇതിന്‍റെ മുഴുവൻ പേര്. താഡ് ലഭിച്ചതു കൊണ്ടു മാത്രമായില്ല, അതു പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച യുഎസ് സൈനികർ തന്നെ വേണം എന്നതിനാൽ അമെരിക്കയുടെ നൂറു സൈനികരെയും അമെരിക്ക ഇസ്രയേലിലേയ്ക്കു വിന്യസിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ അമെരിക്ക ഇറാനുമായി നേരിട്ട് യുദ്ധത്തിനി റങ്ങിയിരിക്കുന്നു എന്നു സാരം.

അടുത്തിടെ ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ഇസ്രയേലിന്‍റെ സുരക്ഷ വർധിപ്പിക്കുകയാണ് 'താഡി'ന്‍റെ ലക്ഷ്യം.

ഹ്രസ്വ ദൂര,ഇടത്തരം,ഇന്‍റർമീഡിയറ്റ് റേഞ്ചുകളിലുള്ള ബാലി സ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ രൂപകൽപന ചെയ്ത ഒരു അത്യാധുനിക സംവിധാനമാണ് താഡ്. അന്തരീക്ഷത്തിനകത്തും പുറത്തും മിസൈലുകളെ തടസപ്പെടുത്താൻ ഇതിന് കഴിയും.

മറ്റ് പല പ്രതിരോധ സംവിധാനങ്ങ ളിൽനിന്നും വ്യത്യസ്തമായി,താഡ് സ്ഫോടനാത്മകമായ വാർ ഹെഡുകൾ ഉപയോഗിക്കുന്നില്ല എന്നതാണ് അതിന്‍റെ ഏറ്റവും നല്ല സവിശേഷതയായി എടുത്തു പറയേണ്ടത്.കാരണം വാർ ഹെഡുകൾ മിസൈലുകളുടെയും റോക്കറ്റുകളുടെയും ടോർപിഡോകളുടെയും ബോംബുകളുടെയും മറ്റും അതീവ സ്ഫോടനാത്മകമായ

ബയോളജിക്കൽ, കെമിക്കൽ അല്ലെങ്കിൽ ന്യൂക്ലിയർ വിഷപദാർഥങ്ങൾ അടങ്ങിയിരിക്കുന്ന ഉപകരണത്തിന്‍റെ മുഖ്യഭാഗമാണ്.

എന്നാൽ താഡിൽ ഈ വാർഹെഡുകളില്ല.പകരം ഗതികോർജം ഉപയോഗിച്ച് നേരിട്ടുള്ള ആഘാതത്തിലൂടെ ഇങ്ങോട്ടു വരുന്ന മിസൈലുകളെ നശിപ്പിക്കുകയാണ് താഡ് ചെയ്യുന്നത്.

ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ളയുടെ മരണശേഷം. പശ്ചിമേഷ്യയിൽ വർധിച്ച യുദ്ധാന്തരീക്ഷമാണ് ഇസ്രയേലിന്‍റെ സുരക്ഷയ്ക്കായി താഡ് വിന്യസിക്കാനും യുഎസ് ആർമി ട്രൂപ്പിനെ അയയ്ക്കാനും അമെരിക്കയെ പ്രേരിപ്പിച്ചത്.

തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നാണ് ഇറാന്‍റെ ഭീഷണി.എന്നാൽ ഇസ്രയേൽ ആദ്യം അണ്വായുധം പ്രയോഗിക്കില്ലെന്നും എന്നാൽ ഇറാൻ ആക്രമിച്ചാൽ സ്വന്തം സുരക്ഷ നോക്കേണ്ടി വരുമെന്നും വ്യക്തമാക്കുന്നു.

ഗാസ, ലെബനോൻ യുദ്ധങ്ങളുൾപ്പടെയുള്ള സമീപകാല സംഘർഷങ്ങൾക്ക് ശേഷം, കൂടുതൽ യുഎസ് പിന്തുണ ഇസ്രായേൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമെരിക്കയുടെ പുതിയ നീക്കം.

താഡിന്‍റെ പ്രത്യേകതകൾ

മിസൈലുകളെ അങ്ങോട്ടു ചെന്നു തട്ടി നശിപ്പിക്കുന്ന ഇന്‍റർസെപ്റ്റർ എന്ന ഭാഗമാണ് താഡിന്‍റെ ഏറ്റവും സുപ്രധാന ഭാഗം.

ഈ ഇന്‍റർസെപ്റ്ററുകളെ കയറ്റി വിക്ഷേപിക്കുന്ന മൊബൈൽ ട്രക്കുകളായ ലോഞ്ച് വെഹിക്കിളുകളാണ് രണ്ടാമത്തെ ഭാഗം.

മൂവായിരം കിലോമീറ്റർ അകലെയുള്ള ഭീഷണികളെ കണ്ടെത്തുകയും പിൻതുടരുകയും ചെയ്യുന്ന റഡാറുകളാണ് മൂന്നാമത്തെ ഭാഗം.

ഇന്‍റർസെപ്റ്ററുകളുടെ വിക്ഷേപണത്തെയും ലക്ഷ്യത്തെയും ഏകോപിപ്പിക്കുന്ന ഭാഗമാണ് നാലാമത്തെ ഭാഗമായ ഫയർ കൺട്രോൾ സിസ്റ്റം.

ഓരോ താഡ് യൂണിറ്റിനും ആറ് ലോഞ്ചറുകളുണ്ട്. അവ റീലോഡ് ചെയ്യാൻ ഏതാണ്ട് മുപ്പതു മിനിറ്റെടുക്കും.ഒരു താഡ് ബാറ്ററി പ്രവർത്തിപ്പിക്കാൻ തൊണ്ണൂറിലധികം യുഎസ് സൈനികർ ആവശ്യമാണ്.ഇതിനാലാണ് നൂറോളം പേരടങ്ങിയ യുഎസ് ആർമി ട്രൂപ്പിനെ അമെരിക്ക ഇസ്രയേലിൽ വിന്യസിച്ചിരിക്കുന്നത്.

താഡ് സിസ്റ്റം നിയന്ത്രിക്കാൻ ഈ അമേരിക്കൻ സൈനികർ ഇസ്രായേലിൽ തുടരും. ഗാസയിൽ ബോംബാക്രമണം തുടങ്ങിയതിനു ശേഷം ഇസ്രായേലിലെ ആദ്യത്തെ പ്രധാന യുഎസ് സൈനിക സാന്നിധ്യമായതിനാൽ ഈ വിന്യാസം പ്രാധാന്യമർഹിക്കുന്നു. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ഈ നിർണായക നീക്കം എന്നതും ശ്രദ്ധയാകർഷിക്കുന്നു.

Trending

No stories found.

Latest News

No stories found.