ബൈഡന്‍റെ പിന്മാറ്റം: ട്രംപിനെതിരേ കമല ഹാരിസ് നില മെച്ചപ്പെടുത്തുന്നു

ട്രംപിനു വിജയ സാധ്യത നേരിയതോതിൽ മാത്രം
Kamala Harris improves chances against Trump
ബൈഡന്‍റെ പിന്മാറ്റം: ട്രംപിനെതിരേ കമല ഹാരിസ് നില മെച്ചപ്പെടുത്തുന്നു
Updated on

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽനിന്നുള്ള ജോ ബൈഡന്‍റെ പിന്മാറ്റത്തിനു ശേഷം നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളിൽ നിലവിൽ വൈസ് പ്രസിഡന്‍റായ കമലാ ഹാരിസ് ഡൊണാൾഡ് ട്രംപുമായുള്ള വിടവ് നികത്തുന്നതായാണ് ഫലങ്ങൾ. ട്രംപിനെതിരെ കടുത്ത മത്സരം തന്നെ ഇപ്പോഴും നേരിടുന്നുണ്ടെങ്കിലും ബൈഡനെക്കാൾ ജനപ്രീതി തനിക്കാണെന്ന് കമല തെളിയിക്കുന്നതായാണ് പുതിയ അഭിപ്രായ സർവേ തെളിയിക്കുന്നത്.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം ബൈഡന്‍റെ കീഴിൽ ഡെമോക്രാറ്റിക് വോട്ടെടുപ്പ് നമ്പറുകൾ കുത്തനെ ഇടിഞ്ഞതായിട്ടായിരുന്നു സർവേകൾ.കുത്തനെ ജനസമ്മതി ഇടിഞ്ഞതിനു ശേഷം കടുത്ത മത്സരം നേരിടുന്ന തെരഞ്ഞെടുപ്പു ഗോദായിൽ നടത്തിയ പുതിയ സർവേകൾ മിഷിഗൺ,പെൻസിൽവാനിയ, അരിസോണ, ജോർജിയ എന്നീ സ്വിംഗ് സംസ്ഥാനങ്ങളിൽ ട്രംപ് നേരിയ തോതിൽ മുന്നിലാണെന്ന് കാണിക്കുന്നു, അതേസമയം വിസ്കോൺസിനിൽ കമല ഹാരിസ്-ഡൊണാൾഡ് ട്രംപ് മത്സരം 47ശതമാനം വീതം തുല്യത പുലർത്തുന്നതായി മറ്റൊരു സർവേ കാണിക്കുന്നു.

ഭൂരിപക്ഷം കറുത്ത വർഗക്കാരായ വോട്ടർമാരും കമല ഹാരിസിനെ വിശ്വസിക്കുകയും ട്രംപിനെ അവിശ്വസിക്കുകയും ചെയ്യുന്നതായി ഈ സർവേ വെളിപ്പെടുത്തി.

ജൂലൈ തുടക്കത്തിൽ ന്യൂയോർക്ക് ടൈംസ്/സിയീന അഭിപ്രായവോട്ടെടുപ്പിൽ ട്രംപ് ബൈഡനെക്കാൾ ആറു പോയിന്‍റ് ലീഡ് നേടിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ ന്യൂയോർക്ക് ടൈംസ്/സിയീന അഭിപ്രായവോട്ടെടുപ്പിൽ, അത് കുറഞ്ഞ് സാധ്യതയുള്ള വോട്ടർമാരിൽ 48 മുതൽ 47 വരെ ട്രംപ് ഒരു പോയിന്‍റു മാത്രം മുന്നിലാണ്.

ബൈഡൻ പിന്മാറുന്നതിന് മുമ്പ് ക്വിന്നിപിയാക് സർവകലാശാല ആരംഭിച്ച സർവേയിൽ ട്രംപ് രണ്ട് പോയിന്‍റ് മുന്നിലായിരുന്നു. മാരിസ്റ്റ് കോളെജ് രണ്ട് ദിവസങ്ങളിലായി നടത്തിയ സിഎൻഎൻ/എസ്എസ്ആർഎസ് വോട്ടെടുപ്പിൽ മൂന്ന് പോയിന്‍റ് മുന്നിലായിരുന്നു ട്രംപ്.

ഇപ്‌സോസ്/റോയിട്ടേഴ്‌സിൽ നിന്നുള്ള മറ്റൊരു വോട്ടെടുപ്പ് ഹാരിസിന് 44ശതമാനം മുതൽ മുതൽ 42ശതമാനം വരെ അതേസമയം You Gov/Yahoo നടത്തിയ സർവേയിൽ അവർ 46ശതമാനം വീതം സമനിലയിലായി.

ബൈഡൻ, ബിൽ, ഹിലാരി ക്ലിന്‍റൺ, ഹൗസ് മുൻ സ്പീക്കർ നാൻസി പെലോസി എന്നിവരുൾപ്പെടെ മിക്ക പ്രമുഖ ഡെമോക്രാറ്റിക് വ്യക്തികളുടെയും ഒബാമ-മിഷേൽ അംഗീകാരവും നേടി പ്രചരണം കടുപ്പിക്കുകയാണ് കമലാ ഹാരിസ്.

Trending

No stories found.

Latest News

No stories found.