ട്രംപ് X കമല: യുഎസിൽ ഇന്നു വിധിദിനം

വോട്ടെടുപ്പ് ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ
trump vs harris us election 2024 today
ട്രംപ് X കമല: യുഎസിൽ ഇന്നു വിധിദിനം
Updated on

ന്യൂയോർക്ക്: രാജ്യത്തിന്‍റെ നാൽപ്പത്തേഴാം പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ യുഎസിൽ ഇന്നു (nov 5) വോട്ടെടുപ്പ്. ഡോണൾഡ് ട്രംപിന്‍റെ തിരിച്ചുവരവിൽ റിപ്പബ്ലിക്കൻ പാർട്ടിയും വൈസ് പ്രസിഡന്‍റ് കമലഹാരിസിന്‍റെ സ്ഥാനക്ക‍യറ്റത്തിൽ ഡെമൊക്രറ്റുകളും പ്രതീക്ഷയർപ്പിക്കുമ്പോൾ അവസാന നിമിഷവും തുടരുന്നത് കടുത്ത പോരാട്ടം. ഇലക്റ്ററൽ കോളെജിലെ 538 വോട്ടുകളാണ് അന്തിമ വിധി നിർണയിക്കുന്നത്. ഇതിൽ 270 എന്ന സംഖ്യ ആരു മറികടക്കുമെന്നാണ് അറിയാനുള്ളത്.

വോട്ടെടുപ്പ് 5.30 മുതൽ

ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കും ഏഴരയ്ക്കുമിടയിലാണു യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിക്കുക. നാളെ രാവിലെ അഞ്ചരയ്ക്കും ഒമ്പതരയ്ക്കും ഇടയിലാകും വോട്ടെടുപ്പ് അവസാനിക്കുന്നത്. ഇതിനുശേഷമാകും വോട്ടെണ്ണൽ. ആദ്യം അറിയാനാകുക ജോർജിയയിലെ ഫലമെന്നാണു കരുതുന്നത്. ഇന്ത്യൻ സമയം നാളെ രാവിലെ ആറരയ്ക്ക് ഇവിടെ വോട്ടെണ്ണൽ തുടങ്ങും. പെൻസിൽവാനിയയിൽ മെയിൽ ബാലറ്റുകൾ ഇതുവരെ എണ്ണാത്തതിനാൽ ഫലം വൈകും. 2020ൽ നാലു ദിവസത്തിനുശേഷമായിരുന്നു ഇവിടെ വോട്ടെണ്ണൽ.

7 സംസ്ഥാനങ്ങൾ നിർണായകം

50 സംസ്ഥാനങ്ങളാണു യുഎസിൽ. 43 സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ, ഡെമൊക്രറ്റ് കോട്ടകളായി വിലയിരുത്തപ്പെടുന്നവയാണ്. അവശേഷിക്കുന്ന 7 സംസ്ഥാനങ്ങളാണ് വിധി നിർണയിക്കുക. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോളിന, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയാണു ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങൾ. അവസാനഘട്ടത്തിലെ സർവെകൾ പ്രകാരം ഈ സംസ്ഥാനങ്ങളിൽ ട്രംപിന്, കമലയെക്കാൾ നേരിയ ലീഡുണ്ട്. എന്നാൽ, 2016ലും 2020ലും ട്രംപിനൊപ്പം ഉറച്ചുനിന്ന ഐയവ ഇത്തവണ കമലയെ പിന്തുണച്ചതുൾപ്പെടെ ഡെമൊക്രറ്റ്, റിപ്പബ്ലിക്കൻ കോട്ടകളിൽ ചോർച്ചകളുണ്ട്. ഇതും ഫലത്തെ സ്വാധീനിച്ചേക്കാം.

Trending

No stories found.

Latest News

No stories found.