ട്രംപ് ജയിച്ചതിൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് സന്തോഷിക്കാം; കാരണങ്ങളറിയാം

ഇന്ത്യൻ ഐടി കമ്പനികൾക്ക് ട്രംപിന്‍റെ വിജയം ഗുണം ചെയ്യുമെന്ന് നീരീക്ഷകർ പറയുന്നു. സ്റ്റോക് മാർക്കറ്റിൽ അതിന്‍റെ പ്രതിഫലനം വ്യക്തമായിരുന്നു.
Trump's return will help Indian it sector, here is the reasons
ട്രംപ് ജയിച്ചതിൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് സന്തോഷിക്കാം; കാരണങ്ങളറിയാം
Updated on

ന്യൂഡൽഹി: ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി വീണ്ടും അധികാരത്തിലേറിയതോടെ കുടിയേറ്റ പ്രശ്നങ്ങൾ വീണ്ടും സങ്കീർണമാകുമെന്ന ആശങ്കയിലാണ് ഭൂരിപക്ഷവും. എന്നാൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് ട്രംപിന്‍റെ വിജയം ഗുണം ചെയ്യുമെന്ന് നീരീക്ഷകർ പറയുന്നു. സ്റ്റോക് മാർക്കറ്റിൽ അതിന്‍റെ പ്രതിഫലനം വ്യക്തമായിരുന്നു.

ടാറ്റ കൺസൾട്ടൻസി സർവീസിന്‍റെ (ടിസിഎസ്) ഓഹരി വിലയിൽ 4.21 ശതമാനം വർധനവാണുണ്ടായത്. ഇൻഫോസിസിനും 4.02 ശതമാനത്തിന്‍റെ വർധനവുണ്ടായി. ടെക് മഹീന്ദ്ര, എച്ചിസിഎൽ ടെക്നോളജീസ്, എന്നിവയെല്ലാം വിപണിയിൽ കുതിച്ചു കയറി. ട്രംപിനൊപ്പം ഇന്ത്യൻ ഐടി കമ്പനികളും ആഹ്ലാദിക്കുന്നതിന്‍റെ കാരണങ്ങൾ അറിയാം.

ഡോളർ മൂല്യം ശക്തമാകും

ട്രംപ് അധികാരത്തിലേറുന്നതോടെ പലിശ നിരക്ക്, വിലക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന സാമ്പത്തിക നയങ്ങൾ കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളുടെയെല്ലാം പ്രധാന മാർക്കറ്റ് യുഎസ് ആണ്. അതു കൊണ്ട് തന്നെ ഡോളർ ശക്തി പ്രാപിക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് ഗുണം ചെയ്യും. ഭൂരിപക്ഷം കമ്പനികളുടെയും ഓപ്പറേഷൻ കോസ്റ്റ് ഇന്ത്യൻ രൂപയിലാണെങ്കിലും വരുമാനം യുഎസ് ഡോളറിലാണെന്നതും ശ്രദ്ധേയമാണ്.

നയരൂപീകരണത്തിലെ സ്ഥിരത

യുഎസിൽ എപ്പോഴെല്ലാം റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലേറിയാലും നയരൂപീകരണത്തിൽ സ്ഥിരത ഉണ്ടാകുമെന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്. ഇതും ഐടി കമ്പനികൾക്ക് ഗുണം ചെയ്യും.

മികച്ച നികുതി നയങ്ങൾ

കോർപറേറ്റ് ടാക്സ് 21 ൽ നിന്നും 15 ശതമാനമായി വെട്ടിക്കുറക്കാനാണ് ട്രംപിന്‍റെ നീക്കം. ഇത് യുഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ടെക് കമ്പനികൾക്കു ഏറെ ആശ്വാസം പകരും.

ചൈനയ്ക്കൊരു ബദലായി ഇന്ത്യ

ട്രംപിന് ചൈനയോടുള്ള അനിഷ്ടം വ്യക്തമാണ്. അതു കൊണ്ടു തന്നെ ചൈനയ്ക്ക് പകരം ഇന്ത്യൻ കമ്പനികളിലേക്ക് യുഎസ് നിക്ഷേപം ഒഴുകുമെന്നും പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടക്കമുള്ള അഡ്വാൻസ്ഡ് ടെക്നോളജികളിൽ യുഎസ് നിക്ഷേപം വർധിക്കാനുമുള്ള സാഹചര്യമൊരുങ്ങുന്നുണ്ട്.

Trending

No stories found.

Latest News

No stories found.