ഓൺലൈൻ വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യുഎഇ

2019ൽ 2.6 ബില്യൺ ഡോളറായിരുന്ന ഓൺലൈൻ വ്യാപാരം 2021 ആയപ്പോൾ 4.8 ബില്യൺ ഡോളറായി
UAE aims for huge boom in online business
ഓൺലൈൻ വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യുഎഇ
Updated on

സ്വന്തം ലേഖകൻ

ദുബായ്: ഓൺലൈൻ വ്യാപാരത്തിന്‍റെ വിശ്വാസ്യതയും നിലവാരവും വർധിപ്പിക്കുന്നതിലൂടെ ഈ രംഗത്ത് വൻ വളർച്ചയാണ് രാജ്യം ലക്ഷ്യമിടുന്നത്. ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് 2019ൽ 2.6 ബില്യൺ ഡോളറായിരുന്ന ഓൺലൈൻ വ്യാപാരം 2021 ആയപ്പോൾ 4.8 ബില്യൺ ഡോളറായി വർധിച്ചു. 2026 ആകുമ്പോഴേക്കും ഇത് 9.2 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.

യുഎയിൽ ഓൺലൈനായി വിൽക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ പതിനൊന്ന് മുൻനിര ഇ - കൊമേഴ്സ് റീടെയ്‌ലേഴ്‌സ്, വ്യവസായ -സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രതിജ്ഞാ പത്രത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും ഒപ്പുവെച്ചു. ആമസോൺ,നൂൺ,അൽ (FUTTAIM )ഗ്രൂപ്പ്, നിക്കായ്‌ ഗ്രൂപ്പ്, ജാക്കീസ് റീറ്റെയ്ൽ ,ലുലു ഇന്‍റർനാഷണൽ ഗ്രൂപ്പ്, അൽ ഗന്ധി ഇലക്ട്രോണിക്സ്, ഷറഫ് ഡി ജി, അൽ യുസുഫ് ഇലക്ട്രോണിക്സ്, സാംസങ്ങ് എന്നിവയുടെ പ്രതിനിധികളാണ് ഇതിൽ ഒപ്പുവെച്ചത്.

ഇത് ഓൺലൈൻ വ്യപാരത്തിന്‍റെ നിലവാരവും സുരക്ഷയും വർധിപ്പിക്കുമെന്നും ഈ ഉദ്യമത്തിലേക്ക് കൂടുതൽ സ്ഥാപനങ്ങൾ പങ്കുചേരണമെന്നും മന്ത്രാലയ അണ്ടർ സെക്രട്ടറി ഒമർ അൽ സുവൈദി ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.