യുഎഇ ഉപ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി

ഭാവി ഉച്ചകോടിയുടെ ഫലം ഉൾപ്പെടെ ഏറ്റവും പുതിയ യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിൻ്റെ വിശദാംശങ്ങളും ഇരുവരും വിലയിരുത്തി
UAE Deputy Prime Minister Sheikh Abdullah met with the UN Secretary General
യുഎഇ ഉപ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
Updated on

അബുദാബി : യുഎഇ ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്‌യാൻ ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസുമായി ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. യുഎഇയും യുഎന്നും തമ്മിൽ മാനുഷിക-വികസന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഭാവി ഉച്ചകോടിയുടെ ഫലം ഉൾപ്പെടെ ഏറ്റവും പുതിയ യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിൻ്റെ വിശദാംശങ്ങളും ഇരുവരും വിലയിരുത്തി. അസംബ്ലി യോഗങ്ങൾക്ക് മുമ്പ് നടന്ന ദ്വിദിന ഉച്ചകോടിയിൽ സംഘർഷം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവകാശങ്ങൾ എന്നിവയുൾപ്പെടെ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവിയിലേക്കുള്ള ഉടമ്പടി യു.എൻ അംഗീകരിച്ചു.

ഗസയിൽ വർധിച്ചു വരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് നേതാക്കൾ സംസാരിച്ചു.സമൂഹങ്ങളുടെ സുസ്ഥിര വികസനത്തിന് പിന്തുണ നൽകാനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഫലപ്രദവുമായ പരിഹാരങ്ങൾ സ്വീകരിക്കാനും യുഎന്നുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഷെയ്ഖ് അബ്ദുള്ള ആവർത്തിച്ചു. യോഗത്തിൽ യുഎഇ രാഷ്ട്രീയ കാര്യ വിദേശ കാര്യ സഹ മന്ത്രി ലാന നുസൈബ, യുഎഇയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡർ മുഹമ്മദ് അബു ഷഹാബ് എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.